മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ അതിനും സജ്ജം; തിരുവനന്തപുരം മെഡികെല്‍ കോളജിന് കേന്ദ്രസംഘത്തിന്റെ അഭിനന്ദനം, സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.08.2021) മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ അതിനും സജ്ജം. തിരുവനന്തപുരം മെഡികെല്‍ കോളജിന് കേന്ദ്രസംഘത്തിന്റെ അഭിനന്ദനം. കേരളത്തിലെ കോവിഡ് പ്രവര്‍ത്തനം നേരില്‍കണ്ട് വിലയിരുത്താനാണ് കേന്ദ്രസംഘം എത്തിയത്. തിരുവനന്തപുരം മെഡികെല്‍ കോളജ് സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.
Aster mims 04/11/2022

മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ അതിനും സജ്ജം; തിരുവനന്തപുരം മെഡികെല്‍ കോളജിന് കേന്ദ്രസംഘത്തിന്റെ അഭിനന്ദനം, സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മന്ത്രി

സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ഇവര്‍കൊപ്പം ഉണ്ടായിരുന്നു. മെഡികെല്‍ കോളജ് ആശുപത്രി ട്രയാജ് ഏരിയ, കോവിഡ് ഒപി, ഗ്രീന്‍ സോണ്‍, യെല്ലോ സോണ്‍, റെഡ് സോണ്‍, ഐസിയു, കോവിഡ് ഓപെറേഷന്‍ തിയേറ്റര്‍ എന്നിവയാണ് സംഘം സന്ദര്‍ശിച്ചത്.

നിലവിലെ രോഗികളുടേയും കോവിഡ് രണ്ടാം തരംഗം ഉയര്‍ന്ന് നിന്നപ്പോഴുള്ള രോഗികളുടെ എണ്ണവും കേന്ദ്ര മന്ത്രി ചോദിച്ചറിഞ്ഞു. ഐ സി യു, വെന്റിലേറ്റര്‍ എന്നിവ ഒഴിവുള്ളതും നേരില്‍ കണ്ടു. ഗുരുതര രോഗികളുടെ എണ്ണം കുറവാണ്. 60 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ കോവിഡ് രോഗികളുള്ളത്. ആശുപത്രി പ്രവര്‍ത്തനം, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ എന്നിവയുടെ ലഭ്യതയും മനസിലാക്കി. കോവിഡ് തരംഗം ഉയര്‍ന്ന് നിന്നപ്പോള്‍ പോലും മെഡികെല്‍ കോളജിന് മാനേജ് ചെയ്യാന്‍ കഴിഞ്ഞിരുന്നു.

മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ അതിനും മെഡികെല്‍ കോളജ് സജ്ജമാണെന്ന് അറിയിച്ചു. കോവിഡ് സമയത്ത് പോലും മെഡികെല്‍ കോളജ് കോവിഡിതര ചികിത്സയ്ക്കും സൂപെര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്കും എമര്‍ജന്‍സി ചികിത്സയ്ക്കും പ്രാധാന്യം നല്‍കിയതിനെയും മന്ത്രി അഭിനന്ദിച്ചു.

കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രടെറി രാജേഷ് ഭൂഷണ്‍, സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടെറി ഡോ. രാജന്‍ ഖോബ്രഗഡെ, ജോ. സെക്രടെറി ഡോ. ശ്രീറാം വെങ്കിടരാമന്‍, കലക്ടര്‍ ഡോ. നവജ്യോത് ഖോസ, ഡിഎംഇ ഡോ. എ റംലാ ബീവി, മെഡികെല്‍ കോളജ് പ്രിന്‍സിപല്‍ ഡോ. സാറ വര്‍ഗീസ്, സൂപ്രന്‍ഡ് ഇന്‍ ചാര്‍ജ് ഡോ. ജോബി ജോണ്‍, ഡെപ്യൂടി സൂപ്രന്‍ഡ് ഡോ. എസ് എസ് സന്തോഷ് കുമാര്‍, ഡോ. സുനില്‍ കുമാര്‍, കോവിഡ് സെല്‍ ചീഫ് നിസാറുദ്ദീന്‍, ആര്‍എംഒ ഡോ. മോഹന്‍ റോയ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Keywords:  Central team congratulates Thiruvananthapuram Medical College, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia