മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്; മാതൃകയാക്കാനായി മത്സരം; നിലവിലെ സാഹചര്യം മറികടന്നാല്‍ രാജ്യത്ത് കൊവിഡിനെ പ്രതിരോധിച്ച് വിജയിച്ച ആദ്യത്തെ സംസ്ഥാനം എന്ന പദവി സ്വന്തം; കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും പുറത്തുവിട്ട കണക്കുകള്‍ ഇങ്ങനെ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.04.2020) മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. അതുകൊണ്ടുതന്നെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മാതൃകയാക്കാനായി മത്സരിക്കുകയാണ് മറ്റ് സംസ്ഥാനങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും പുറത്തുവിട്ട കണക്കുകളില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ട്.

കൊറോണ രാജ്യം മുഴുവനും പടര്‍ന്നതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മാര്‍ച്ച് 22ന് പ്രധാനമന്ത്രി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ കേരളത്തില്‍ കൊറോണ വൈറസ് കേസുകള്‍ കുറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ കേരളത്തിന് ആശ്വാസകരമാകുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്; മാതൃകയാക്കാനായി മത്സരം; നിലവിലെ സാഹചര്യം മറികടന്നാല്‍ രാജ്യത്ത് കൊവിഡിനെ പ്രതിരോധിച്ച് വിജയിച്ച ആദ്യത്തെ സംസ്ഥാനം എന്ന പദവി സ്വന്തം; കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും പുറത്തുവിട്ട കണക്കുകള്‍ ഇങ്ങനെ!

തുടക്കത്തില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആശങ്കയ്ക്ക് വഴിയൊരുക്കുകയും ചെയ്ത ജില്ലകളിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരികയാണ്. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന ഭൂരിഭാഗം പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് രോഗബാധ പുതിയതായി സ്ഥിരീകരിച്ചത്. മറിച്ചുള്ള കേസുകള്‍ ചുരുക്കമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാഹചര്യം മറികടന്നാല്‍ രാജ്യത്ത് കൊവിഡിനെ പ്രതിരോധിച്ച് വിജയിച്ച ആദ്യത്തെ സംസ്ഥാനമാകും കേരളം.

അതിനിടെ കേരളത്തില്‍ ഏപ്രില്‍ 15 മുതല്‍ മൂന്ന് ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കര്‍മസമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 15 ദിവസത്തെ ഇടവേളയില്‍ മൂന്നുഘട്ടമായേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാവൂ എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന പ്രധാന നിര്‍ദേശം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ലോക്ക് ഡൗണ്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിനു നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടും.

കര്‍ശന നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ചാകും ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുക. ഓരോ ദിവസത്തെയും കൊവിഡ് വ്യാപനം, പുതിയ രോഗികളുടെ എണ്ണം എന്നിവയാകും പ്രധാനമായും പരിഗണിക്കുക. രോഗം കൂടുതല്‍ പേരിലേക്ക് എത്തിയാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ഓരോ ഘട്ടത്തിലും പുറത്തിറങ്ങുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ഉണ്ടാകും.

എന്നാല്‍ കാസര്‍കോട് ജില്ലയിലെ കൊവിഡ് കേസുകള്‍ ആശങ്കയുണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായ കണക്കുകളാണ് കാസര്‍കോട്ട് നിന്നു മാത്രം പുറത്തുവരുന്നത്. ശക്തമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും തുടരുന്നതിനാല്‍ കാസര്‍കോട്ട് അനുകൂലമായ സാഹചര്യം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.

സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എറാണാകുളം ജില്ലയിലാണ് . എന്നാല്‍ ജില്ലയില്‍ ഇന്ന് കാര്യങ്ങള്‍ അനുകൂലമാണ്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നതും കൊവിഡിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ മനസ് കാണിച്ചതുമാണ് അനുകൂലമായത്. തുടര്‍ച്ചയായ രണ്ടാം ദിവസവും ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 104 പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളത്. 33 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിണ്ട്. 18 പേര്‍ മെഡിക്കല്‍ കോളജിലും, നാലു പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും രണ്ടുപേര്‍ കരുവേലിപ്പടി ഗവ മഹാരാജാസ് ആശുപത്രിയിലും, ഒമ്പതു പേര്‍ സ്വകാര്യ ആശുപത്രികളിലുമാണ് കഴിയുന്നത്.

സംസ്ഥാനത്ത് ഏറ്റവും മികച്ച ഫലം ലഭിക്കുന്നത് കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്. രോഗം സ്ഥിരീകരിച്ച 56 പേരില്‍ 28 പേരും ആശുപത്രി വിട്ടു. അഞ്ചരക്കണ്ടിയിലെ ആശുപത്രിയില്‍ നിന്ന് ഒമ്പതു പേര്‍ക്ക് രോഗം ഭേദമായി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒമ്പതു പേരും പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് എട്ടു പേരും രോഗം ഭേദമായി വീട്ടിലെത്തി. പരിയാരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഗര്‍ഭിണിക്ക് കൊവിഡ് ഇല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തവണ നടത്തിയ പരിശോധനയിലും ഇവരുടെ ഫലം നെഗറ്റീവായിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യനിലയിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നത്. പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഇപ്പോള്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെടുന്നില്ല. പത്തനംതിട്ടയില്‍ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. തുടര്‍ച്ചയായി അഞ്ചാം ദിവസവും പുതിയ കൊവിഡ് കേസുകള്‍ തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വീടുകളിലും ആശുപത്രിയിലുമായി 15,033 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. ഒന്‍പത് രോഗികള്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.

Keywords:  Kerala Defeats Corona virus, Thiruvananthapuram, News, Health & Fitness, Health, Chief Minister, Pinarayi vijayan, Press meet, Report, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia