കൊവിഡ് 19: തിരുവനന്തപുരത്ത് കൊറോണ രോഗി നിര്‍ദേശം പാലിച്ചില്ല; അതീവ ജാഗ്രതാ നിര്‍ദേശം; അനാവശ്യമായി വീടുകള്‍ക്ക് പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് കലക്ടര്‍, ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം, പൊതുഗതാഗത സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും, ഷോപ്പിംഗ് മാളുകള്‍ അടച്ചിടും, ബ്യൂട്ടിപാര്‍ലറുകളും ജിമ്മുകളും പൂട്ടും, സ്പാ, മസാജ് പാര്‍ലറുകള്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തും, ബീച്ചിലേയ്ക്കുള്ള പ്രവേശനം നിരോധിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.03.2020) കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അനാവശ്യമായി വീടുകള്‍ക്ക് പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം, പൊതുഗതാഗത സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.

ഷോപ്പിംഗ് മാളുകള്‍ അടച്ചിടും, ബ്യൂട്ടിപാര്‍ലറുകളും ജിമ്മുകളും പൂട്ടും. സ്പാ, മസാജ് പാര്‍ലറുകള്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തും. ബീച്ചിലേയ്ക്കുള്ള പ്രവേശനം നിരോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

കൊവിഡ് 19: തിരുവനന്തപുരത്ത് കൊറോണ രോഗി നിര്‍ദേശം പാലിച്ചില്ല; അതീവ ജാഗ്രതാ നിര്‍ദേശം; അനാവശ്യമായി വീടുകള്‍ക്ക് പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് കലക്ടര്‍, ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം, പൊതുഗതാഗത സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും, ഷോപ്പിംഗ് മാളുകള്‍ അടച്ചിടും, ബ്യൂട്ടിപാര്‍ലറുകളും ജിമ്മുകളും പൂട്ടും, സ്പാ, മസാജ് പാര്‍ലറുകള്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തും, ബീച്ചിലേയ്ക്കുള്ള പ്രവേശനം നിരോധിക്കും

പൊതു ചടങ്ങുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും, ക്ഷേത്ര ഉത്സവങ്ങള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കും നിയന്ത്രണം വരും. ക്ഷേത്ര ഉത്സവമായാലും വിവാഹ ചടങ്ങായാലും പത്തോ പതിനഞ്ചോ പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി പരിമിതപ്പെടുത്തണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. സമൂഹത്തിലെ മറ്റുള്ളവരെ രക്ഷിക്കുന്നതിന് ഇത്തരം നിയന്ത്രണം ആവശ്യമാണെന്നും കലക്ടര്‍ അറിയിച്ചു.

വിദേശത്തുനിന്നു വന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. പലരും വീടുകളിലെ നിരീക്ഷണം പാലിക്കുന്നില്ല. നിരീക്ഷണത്തിലുള്ള ഒരാള്‍ ഓട്ടോയിലാണ് ആശുപത്രിയിലേക്കു വന്നത്. രോഗം പടരുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യവകുപ്പ് കേന്ദ്രത്തില്‍ ബന്ധപ്പെടണം. ആവശ്യമെങ്കില്‍ മാത്രമേ ജനങ്ങള്‍ വീടിനു പുറത്തു പോകാവൂ. വിദേശത്തുനിന്നു വന്നവര്‍ 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. ഒറ്റമുറിയില്‍ തന്നെ കിടക്കണം. അവര്‍ക്കുള്ള ഭക്ഷണം പുറത്തു വയ്ക്കണം. മുറിയുടെ വാതില്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ തുറക്കരുത്. അല്ലെങ്കില്‍ പ്രതിസന്ധി ഉണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.

പനി വരുന്നവരെല്ലാം പരിശോധനയ്ക്കായി ആശുപത്രികളില്‍ എത്തേണ്ട കാര്യമില്ല. അത് ആശുപത്രികളില്‍ വലിയ തിരക്കിനിടയാക്കും. സംശയം ഉണ്ടെങ്കില്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെട്ടു വിവരം പറയണം. അവരുടെ നിര്‍ദേശം അനുസരിച്ചു പ്രവര്‍ത്തിക്കണം. കൊവിഡ്-19 പരിശോധന നടത്താനുള്ള സൗകര്യം ജില്ലയില്‍ 10 ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

വര്‍ക്കലയിലെത്തിയ ഇറ്റലിക്കാരന്‍ എവിടെയെല്ലാം പോയി എന്നു പരിശോധിച്ചുവരികയാണ്. ഇയാള്‍ കൊറോണ വൈറസ് പരിശോധനയ്ക്കായി പാരിപ്പള്ളിയില്‍ പോയിട്ടുണ്ട്. വര്‍ക്കല ടൗണില്‍ പോയില്ലെന്നാണു പ്രാഥമിക നിഗമനം. ക്ഷേത്രത്തില്‍ പോയതായി വിവരമുണ്ടെങ്കിലും സ്ഥീരീകരിച്ചിട്ടില്ല.

ഇറ്റലിക്കാരന് ഇംഗ്ലിഷ് അറിയാത്തതിനാല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ പ്രയാസം നേരിടുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ 231 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 18 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 70 സാംപിളുകളുടെ റിസള്‍ട്ട് കിട്ടാനുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

Keywords:  Severe restrictions in Thiruvananthapuram: People should remain indoors, says Collector, Thiruvananthapuram, News, Health & Fitness, Health, District Collector, Marriage, Hospital, Treatment, Temple, Kerala.



































Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia