കേരളത്തിന് താല്‍കാലിക ആശ്വാസം; 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.08.2021) സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവി ഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയതെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കോവി ഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

കേരളത്തിന് താല്‍കാലിക ആശ്വാസം; 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ്

ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് എത്തുന്നത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു വരികയാണ്. ചൊവ്വാഴ്ച 95,308 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 411 സര്‍കാര്‍ കേന്ദ്രങ്ങളിലും 333 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പെടെ 744 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,57,52,365 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,41,939 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.88 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.35 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയെന്നും മന്ത്രി അറിയിച്ചു.

Keywords:  5.11 lakhs of covid dose vaccine made available to Kerala, Thiruvananthapuram, News, Health, Health and Fitness, Health Minister, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia