കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 95,735 പേര്‍ക്ക്; ആകെ രോഗബാധിതരുടെ എണ്ണം 44,65,864; ഒറ്റ ദിവസത്തിനിടെ മരിച്ചത് 1,172 പേര്
Sep 10, 2020, 11:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 10.09.2020) കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 95,735 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44,65,864 ആയി. ഒറ്റ ദിവസത്തിനിടെ 1,172 പേര് കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 75,062.
രാജ്യത്ത് ആദ്യമായാണ് ഒറ്റദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. മരണസംഖ്യയിലും ഇത് റെക്കോര്‍ഡാണ്. ഇതിനുമുമ്പ് ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. 90,802. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 9,19,018 പേര് ചികിത്സയിലാണ്. ഇതുവരെ 34,71,784 പേര് രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇതുവരെ 9,67,349 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24മണിക്കൂറിനിടെ സംസ്ഥാനത്ത് 23,577 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണം 380. ആന്ധ്രാപ്രദേശില്‍ 5,27,512 കേസുകളും തമിഴ്നാട്ടില്‍ 4,80,524 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം 4,21,730 ആയി. ഉത്തര്‍പ്രദേശില്‍ 2,85,041 പേര്‍ക്കാണ് രോഗം.
Keywords: 95,735 Covid Cases, 1,172 Deaths In Biggest One-Day Rise In India, New Delhi,News,Health,Health and Fitness,Record,Death,hospital,Treatment,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

