Luxury | മുംബൈ വിമാനത്താവളത്തില്‍നിന്നുള്ള വീഡിയോയില്‍ ഷാരൂഖ് ഖാന്റെ ബാഗില്‍ നോട്ടമിട്ട് ആരാധകര്‍; വില കേട്ടാല്‍ ഞെട്ടും

 
 Shah Rukh Khan bag price from Mumbai airport
 Shah Rukh Khan bag price from Mumbai airport

Photo Credit: Screenshot from a X Video by Vamp Combatant

● ബ്രാന്റും വിലയുമൊക്കെ ആരാധകര്‍ കണ്ടെത്തി. 
● വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസും കോട്ടും ശ്രദ്ധനേടി.

മുംബൈ: (KVARTHA) കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുംബൈ എയര്‍പോര്‍ട്ടില്‍ (Mumbai Airport) വന്നിറങ്ങിയ ഷാരൂഖിന്റെ (Shah Rukh Khan) വീഡിയോ ആണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. ലോകത്തിന്റെ ഏത് കോണില്‍ എത്തിയാലും തിരിച്ചറിയുന്ന താരത്തെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ ആരാധകരം ആവേശത്തിലായി. ഇതിനിടെ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ (Viral Video) ആണിപ്പോള്‍ വൈറലായിരിക്കുന്നത്.

വീഡിയോയില്‍ ഷാരൂഖ് ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസും കോട്ടുമൊക്കെ ശ്രദ്ധ നേടിയെങ്കിലും അക്കൂട്ടത്തില്‍ ഏറ്റവുമധികം ആരാധകശ്രദ്ധ നേടിയത് അദ്ദേഹം ധരിച്ചിരിക്കുന്ന ഒരു ക്രോസ് ബാഗ് ആയിരുന്നു. വൈകാതെ അതിന്റെ ബ്രാന്റും വിലയുമൊക്കെ ആരാധകര്‍ കണ്ടെത്തി. ഹെര്‍മെസ് എന്ന ലക്ഷ്വറി ബ്രാന്‍ഡിന്റെ ബാഗ് ആണ് ഷാരൂഖ് ഒപ്പം കൊണ്ടുവന്നിരുന്നത്. ഉന്നത നിലവാരമുള്ള ലെതറില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ ബാഗിന്റെ വില 9.94 ലക്ഷമാണ്! 

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരത്തിന്റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിംഗ് ആണ്. മകള്‍ സുഹാനയ്‌ക്കൊപ്പമാണ് ഷാരൂഖ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. താരത്തിന്റെ കഴിഞ്ഞ വര്‍ഷമെത്തിയ പഠാന്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. വമ്പന്‍ വിജയം നേടിയ പഠാന്റെ രണ്ടാം ഭാഗത്തിനായുള്ള തിരക്കഥ ഷാരൂഖ് വായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

#ShahRukhKhan #Bollywood #luxurylifestyle #hermes #KingKhan #Pathaan



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia