Arrested | 'പണം വാങ്ങിയ ശേഷം റാംപില്‍നിന്ന് ഒഴിവാക്കി'; ഫാഷന്‍ ഷോയുടെ മറവില്‍ മോഡലിങ് കംപനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകമെന്ന് പരാതി; ലിസാറോ സ്ഥാപകന്‍ അറസ്റ്റില്‍
Nov 29, 2022, 12:55 IST
കൊച്ചി: (www.kvartha.com) പണം വാങ്ങിയ ശേഷം റാംപില്‍നിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിങ്ങ് കംപനിക്കെതിരെ മോഡലുകളുടെ പരാതി. മോഡലായ ട്രാന്‍സ് വുമണിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കംപനിയുടെ സ്ഥാപകന്‍ ജെനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: ഫാഷന്‍ ഷോയുടെ മറവില്‍ മോഡലിങ് കംപനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകമെന്ന് ആരോപിച്ച പ്രമുഖ ട്രാന്‍സ് വുമണ്‍ മോഡലിനെയാണ് ജെനില്‍ പരസ്യമായി അധിക്ഷേപിച്ചത്. ഞായറാഴ്ച കൊച്ചിയില്‍ നടന്ന എമിറേറ്റ്സ് ഫാഷന്‍ വീകിനെതിരെ ഉയര്‍ന്ന പരാതികള്‍ മോഡലിങ് രംഗത്തെ ചൂഷണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ലിസാറോ, എമിറേറ്റ്സ് മോഡലിങ് കംപനികളാണ് ഷോ സംഘടിപ്പിച്ചത്.
ഷോയെ കുറിച്ച് നാളുകള്‍ക്ക് മുന്‍പേ പരസ്യം നല്കി. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്ന് കുട്ടികളും മുതിര്‍ന്നവരും ഉള്‍പെടെ നൂറുകണക്കിന് മോഡലുകള്‍ പണം നല്കി രെജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും റാംപില്‍ അവസരം നല്‍കിയില്ല. മോഡലിന്റെ പരാതിയില്‍ ജെനിലിനെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Kochi,Case,Lifestyle & Fashion,Complaint, Arrest,Case, Exploitation and fraud under the guise of fashion show
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.