ഇത് കളിക്കളമല്ല; ടി- ഷര്‍ട് ധരിച്ചെത്തിയ എം എല്‍ എയെ സ്പീകര്‍ സഭയില്‍ നിന്നും പുറത്താക്കി
Mar 16, 2021, 16:04 IST
ഗാന്ധിനഗര്‍: (www.kvartha.com 16.03.2021) ടി-ഷര്‍ട് ധരിച്ചെത്തിയ എംഎല്‍എയെ സ്പീകര്‍ നിയമസഭയില്‍ നിന്ന് പുറത്താക്കി. ഗുജറാത്ത് നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എ വിമല്‍ ചൂഡാസമയെയാണ് അനുയോജ്യമല്ലാത്ത വസ്ത്രധാരണത്തിന്റെ പേരില്‍ പുറത്താക്കാന്‍ സ്പീകര്‍ രാജേന്ദ്ര ത്രിവേദി ഉത്തരവിട്ടത്.
എംഎല്‍എമാരുടെ വസ്ത്രധാരണ രീതിയെ കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടില്ല, ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാന്‍ എംഎല്‍എമാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള നിര്‍ദേശം ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി അവകാശപ്പെട്ടു.
ഒരാഴ്ച മുമ്പും വിമല്‍ ചൂഡാസമയോട് ടി-ഷര്‍ട് ധരിച്ച് സഭയിലെത്തരുതെന്നും ഷര്‍ടോ കുര്‍ത്തയോ ബ്ലെയ്സറോ ധരിച്ചായിരിക്കണം സഭയിലെത്തേണ്ടതെന്നും സ്പീകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എയെ പുറത്താക്കാന്‍ സഭാധ്യക്ഷന് ഉത്തരവിട്ടത്.
എന്നാല്‍ സ്പീകറുടെ നടപടിയെ എം എല്‍ എ എതിര്‍ത്തു. ടി-ഷര്‍ട് ധരിക്കുന്നതില്‍ അപാകതയില്ലെന്നും അതേ വസ്ത്രം ധരിച്ചാണ് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും വിജയിച്ചതെന്നുമായിരുന്നു വിമല്‍ ചൂഡാസമയുടെ പ്രതികരണം. തന്റെ വോടര്മാര് ടി-ഷര്‍ട് കൂടി മുഖവിലക്കെടുത്തിരുന്നതായും സ്പീകര്‍ തന്റെ വോടര്‍മാരെ അപമാനിക്കുകയാണെന്നും ചൂഡാസമ പറയുകയുണ്ടായി.
എന്നാല്‍ വോടര്‍മാരെ ഏതു രീതിയിലാണ് സമീപിച്ചതെന്ന് തനിക്കറിയേണ്ടെന്നും എംഎല്‍എ ആയതു കൊണ്ട് ഏതു വസ്ത്രം ധരിച്ചും സഭയിലെത്താമെന്നുള്ള ധാരണ തെറ്റാണെന്നും സഭ ഒരു കളിക്കളമല്ലെന്നും അവിടെ ചില മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നും ത്രിവേദി അഭിപ്രായപ്പെട്ടു. സ്പീകറുമായി വാഗ് വാദം നടത്തിയ ചൂഡാസമയെ മൂന്ന് ദിവസത്തേക്ക് സഭാനടപടികളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ബിജെപി മന്ത്രി പ്രദീപ് സിങ് ജഡേജ സ്പീകറോട് ആവശ്യപ്പെട്ടു.
എന്നാല്‍ മുഖ്യമന്ത്രി വിജയ് രൂപാണി ആ നിര്‍ദേശം തള്ളിക്കളയുകയും വിമല്‍ ചൂഡാസമയെ വസ്ത്രധാരണം സംബന്ധിച്ച് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. മന്ത്രി ജയേഷ് രദാദിയ ടി-ഷര്‍ട് ധരിച്ചെത്തിയതായും എന്നാല്‍ സ്പീകര്‍ അക്കാര്യം ചൂണ്ടിക്കാണിച്ച ശേഷം അദ്ദേഹം അത് മാറ്റി കുര്‍ത്ത ധരിച്ചെത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമസഭാംഗങ്ങള്‍ വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തണമെന്നും സഭയില്‍ ടി-ഷര്‍ട് പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് ഒഴിവാക്കണമെന്നും ഊന്നിപ്പറഞ്ഞ സ്പീകറുടെ തീരുമാനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. സഭാനടപടികള്ക്കെത്തുന്ന എംഎല്‍എമാര്‍ക്ക് വസ്ത്രധാരണം സംബന്ധിച്ച് പ്രത്യേക നിഷ്കര്‍ഷ നിലവിലില്ലെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ വാദം.

ഒരാഴ്ച മുമ്പും വിമല്‍ ചൂഡാസമയോട് ടി-ഷര്‍ട് ധരിച്ച് സഭയിലെത്തരുതെന്നും ഷര്‍ടോ കുര്‍ത്തയോ ബ്ലെയ്സറോ ധരിച്ചായിരിക്കണം സഭയിലെത്തേണ്ടതെന്നും സ്പീകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എയെ പുറത്താക്കാന്‍ സഭാധ്യക്ഷന് ഉത്തരവിട്ടത്.
എന്നാല്‍ സ്പീകറുടെ നടപടിയെ എം എല്‍ എ എതിര്‍ത്തു. ടി-ഷര്‍ട് ധരിക്കുന്നതില്‍ അപാകതയില്ലെന്നും അതേ വസ്ത്രം ധരിച്ചാണ് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും വിജയിച്ചതെന്നുമായിരുന്നു വിമല്‍ ചൂഡാസമയുടെ പ്രതികരണം. തന്റെ വോടര്മാര് ടി-ഷര്‍ട് കൂടി മുഖവിലക്കെടുത്തിരുന്നതായും സ്പീകര്‍ തന്റെ വോടര്‍മാരെ അപമാനിക്കുകയാണെന്നും ചൂഡാസമ പറയുകയുണ്ടായി.
എന്നാല്‍ വോടര്‍മാരെ ഏതു രീതിയിലാണ് സമീപിച്ചതെന്ന് തനിക്കറിയേണ്ടെന്നും എംഎല്‍എ ആയതു കൊണ്ട് ഏതു വസ്ത്രം ധരിച്ചും സഭയിലെത്താമെന്നുള്ള ധാരണ തെറ്റാണെന്നും സഭ ഒരു കളിക്കളമല്ലെന്നും അവിടെ ചില മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നും ത്രിവേദി അഭിപ്രായപ്പെട്ടു. സ്പീകറുമായി വാഗ് വാദം നടത്തിയ ചൂഡാസമയെ മൂന്ന് ദിവസത്തേക്ക് സഭാനടപടികളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ബിജെപി മന്ത്രി പ്രദീപ് സിങ് ജഡേജ സ്പീകറോട് ആവശ്യപ്പെട്ടു.
എന്നാല്‍ മുഖ്യമന്ത്രി വിജയ് രൂപാണി ആ നിര്‍ദേശം തള്ളിക്കളയുകയും വിമല്‍ ചൂഡാസമയെ വസ്ത്രധാരണം സംബന്ധിച്ച് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. മന്ത്രി ജയേഷ് രദാദിയ ടി-ഷര്‍ട് ധരിച്ചെത്തിയതായും എന്നാല്‍ സ്പീകര്‍ അക്കാര്യം ചൂണ്ടിക്കാണിച്ച ശേഷം അദ്ദേഹം അത് മാറ്റി കുര്‍ത്ത ധരിച്ചെത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Congress MLA evicted from Gujarat assembly for wearing T-shirt, Gujrath, News, Politics, MLA, Lifestyle & Fashion, Congress, Criticism, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.