ലക്ഷദ്വീപിലെ സര്‍കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്
May 24, 2021, 13:37 IST
കവരത്തി: (www.kvartha.com 24.05.2021) ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ് ഉത്തവ് പുറത്തിറക്കിയത്. ഫാമിലെ പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാനും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍ രംഗത്തെത്തി. സ്വകാര്യ പാല് കമ്പനികളെ സഹായിക്കാനാണ് നടപടിയെന്നാണ് ആരോപണം.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ബീഫ് നിരോധനമടക്കമുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നതും.
പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ നടപടി. ഫാമുകള്‍ അടച്ചുപൂട്ടുന്നത് വഴി നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. ദ്വീപിലെ പാല് ഉത്പന്നങ്ങളുടെ നിര്‍മാണം ഇല്ലാതാക്കി സ്വകാര്യ കമ്പനിയുടെ പാല് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് ശ്രമമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്ന് പ്രമുഖ പാല് ഉത്പന്ന നിര്‍മാതാക്കളായ 'അമൂലി'നെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ജനങ്ങള്‍ രംഗത്തെത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.