Fact Check | തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത 8500 രൂപയ്ക്കായി സ്ത്രീകൾ കൂട്ടമായി ബാങ്കിന് മുന്നിലെത്തിയോ? വൈറൽ വീഡിയോയുടെ യാഥാർഥ്യമറിയാം 

 
Old Video of Women Waiting Outside Bank Falsely Linked to Congress Poll Promise


ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, അധികാരത്തിലെത്തിയാൽ യുവാക്കൾക്ക് തൊഴിലവസരങ്ങളും സ്ത്രീകൾക്ക് സാമ്പത്തിക സഹായവും നൽകുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു

ലക്‌നൗ: (KVARTHA) ഉത്തർപ്രദേശിലെ ഒരു ബാങ്കിന് പുറത്ത് മുസ്ലീം സ്ത്രീകൾ കാത്തുനിൽക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. കോൺഗ്രസ് പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് വാഗ്ദാനം ചെയ്ത 8,500 രൂപ ലഭിക്കാൻ കാത്തിരിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

Old Video of Women Waiting Outside Bank Falsely Linked to Congress Poll Promise

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, അധികാരത്തിലെത്തിയാൽ യുവാക്കൾക്ക് തൊഴിലവസരങ്ങളും സ്ത്രീകൾക്ക് സാമ്പത്തിക സഹായവും നൽകുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ രാജ്യത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എല്ലാ മാസവും 8,500 രൂപ വീതം നൽകുമെന്നായിരുന്നു രാഹുൽ പറഞ്ഞത്.

ഇപ്പോൾ കോൺഗ്രസിൻ്റെ സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശിൽ ഭൂരിപക്ഷം സീറ്റുകളും നേടിയതോടെ, സ്ത്രീകൾ ബാങ്കുകൾക്ക് പുറത്ത് വരിവരിയായി നിൽക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ പങ്കിടുന്നത്. ചിലർ ഇത് ട്രോളായും അവതരിപ്പിക്കുന്നുണ്ട്. 'രാഹുൽ ഗാന്ധിയുടെ 'ഖതാഖാത് സ്കീം' പ്രകാരം പ്രതിമാസം 8500 രൂപ ലഭിക്കുന്നതിന് അക്ബർ, ബാബർ, ഔറംഗസേബ് എന്നിവരുടെ കുടുംബാംഗങ്ങൾ ക്യൂവിൽ നിൽക്കുന്നു', എന്നായിരുന്നു  എക്‌സിൽ വീഡിയോക്ക് നൽകിയ അടിക്കുറിപ്പ്. 

Old Video of Women Waiting Outside Bank Falsely Linked to Congress Poll Promise

യാഥാർഥ്യമെന്ത്?

പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും എഡിറ്റ് ചെയ്തതാണെന്നും പ്രമുഖ വസ്തുത പരിശോധന സൈറ്റായ ബൂം കണ്ടെത്തി. കേന്ദ്ര സർക്കാരിൻ്റെ ജൻധൻ പദ്ധതിയുടെ ഗുണഭോക്താക്കൾ മുസാഫർനഗറിലെ ബാങ്കുകൾക്ക് പുറത്ത് 2020-ൽ വരി നിൽക്കുന്ന ദൃശ്യമാണ് ഇതെന്ന് റിപ്പോർട്ട് പറയുന്നു. ജൻധൻ പദ്ധതിയുടെ ഗുണഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച 500 രൂപ പിൻവലിച്ചില്ലെങ്കിൽ ബാങ്ക് തിരിച്ചെടുക്കുമെന്ന പ്രചാരണം അന്നുണ്ടായിരുന്നു. 

ഇതോടെയാണ് പണം പിൻവലിക്കാൻ ബാങ്കിന് പുറത്ത് നീണ്ട വരി അനുഭവപ്പെട്ടത്. എന്നാൽ, പണം തിരിച്ചെടുക്കില്ലെന്നും അക്കൗണ്ടിൽ തന്നെ തുടരുമെന്നും ബാങ്ക് അധികൃതർ അക്കൗണ്ട് ഉടമകളെ അറിയിച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ തെറ്റായ അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia