ADVERTISEMENT
കൊച്ചി: 'കിളിച്ചുണ്ടന്‍ മാമ്പഴ 'ത്തിലെ ആമിനയെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നുണ്ടാകും. 'യാത്രക്കാരുടെ ശ്രദ്ധക്ക്' എന്ന ചിത്രത്തിലെ സോഫ്റ്റുവെയര്‍ എന്‍ജിനീയറായ ജ്യോതിയേയും മലയാളികള്‍ മറക്കാനിടയില്ല. രണ്ടേരണ്ടു ചിത്രങ്ങള്‍കൊണ്ട് മലയാളി മനസുകളില്‍ സ്ഥാനം പിടിച്ച് ഒടുവില്‍ കണ്ണീരോര്‍മയായ തെന്നിന്ത്യന്‍ നടി സൗന്ദര്യ ഓര്‍മയായിട്ട് ഒമ്പതു വര്‍ഷം പിന്നിട്ടു.
2004 ല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുമ്പോഴായിരുന്നു സൗന്ദര്യ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടത്. മലയാളിയായ പൈലറ്റ് ജോയിഫിലിപ്പായിരുന്നു വിമാനം പറത്തിയിരുന്നത്. 31-ാമത്തെ വയസിലാണ് മരണം സൗന്ദര്യയെത്തേടിയെത്തിയത്. വ്യവസായിയും എഴുത്തുകാരനുമായ കെ.എസ്. സത്യനാരായണന്റെ മകളായിരുന്ന സൗന്ദര്യയുടെ യഥാര്‍ത്ഥ പേര് സൗമ്യ എന്നായിരുന്നു. എം.ബി.ബി.എസിന് പഠിക്കവെ 1992ല്‍ റിലീസായ ഗന്ധര്‍വ എന്ന കന്നഡ സിനിമയിലൂടെ അഭിനേത്രിയായി രംഗത്തെത്തിയ സൗന്ദര്യ പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലെ നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു.
സിനിമയില്‍ സജീവമായതോടെ മെഡിക്കല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹിന്ദിയില്‍ അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച സൂര്യവംശം സൗന്ദര്യയുടെ മികച്ച ചിത്രങ്ങളിലൊന്നാണ്. മണിച്ചിത്രത്താഴിന്റെ കന്നഡ റിമേക്കായ ആപ്തമിത്രയായിരുന്നു സൗന്ദര്യയുടെ അവസാന ചിത്രം. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഗിരീഷ് കാസറവള്ളിയുടെ ദ്വീപ എന്ന ചിത്രം നിര്‍മിച്ചത് സൗന്ദര്യയായിരുന്നു.
Keywords: Actress, Film, Amitabh Bachchan, Award, Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.