വീണമാലിക്കിനെതിരെ രാജ്യദ്രോഹക്കുറ്റം

 


ADVERTISEMENT

വീണമാലിക്കിനെതിരെ രാജ്യദ്രോഹക്കുറ്റം
കറാച്ചി: മാഗസിന്‍ കവര്‍ പേജില്‍ തന്റെ നഗ്നഫോട്ടോ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയ പാക് നടി വീണാമാലിക്കിനെതിരെ പാക്കിസ്ഥാന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഫോട്ടോയില്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ മാര്‍ക്ക് കൈയ്യില്‍ ഒട്ടിച്ചത്‌ പാക്കിസ്ഥാനില്‍ ശക്തമായ പ്രതിഷേധത്തിന്‌ കാരണമായി. വീണമാലിക്കിനെതിരെ പാക്കിസ്ഥാന്‍ അഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക് ശക്തമായ നടപടിയെടുക്കുമെന്ന്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ നടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. എഫ്.എച്ച്.എം എന്ന പുരുഷ മാഗസിനുവേണ്ടിയാണ്‌ വിവാദ നായികയായ വീണമാലിക്ക് നഗ്നയായത്.

വീണമാലിക്ക് നഗ്നയായത് പാക്കിസ്ഥാനികളെ ചൊടിപ്പിക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയുടെ പേര്‌ ദുരുപയോഗം ചെയ്തത് ന്യായീകരിക്കാനാകില്ലെന്നുമാണ്‌ പാക്കിസ്ഥാന്റെ പക്ഷം. എന്നാല്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചത് തന്റെ ചിത്രമല്ലെന്നും മോര്‍ഫ് ചെയ്ത മറ്റാരുടേയോ ചിത്രമാണതെന്നും ആരോപിച്ച് വീണാമാലിക്ക് മാഗസിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ്‌ പുതിയ സംഭവ വികാസമെന്നത് ശ്രദ്ധേയമാണ്‌.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia