പ്രഭാസ് വിവാഹം കഴിക്കുന്നത് അനുഷ്‌കയെയോ?

 


ചെന്നൈ: (www.kvartha.com 16.05.2017) സൗത്ത് ഇന്ത്യ മുഴുവന്‍ പ്രഭാസിനെ ഹൃദയത്തിലേറ്റി കഴിഞ്ഞു. ബാഹുബലിക്കു വേണ്ടി അഞ്ചു വര്‍ഷം നീക്കി വച്ച പ്രഭാസിന് ഇപ്പോള്‍ തന്നെ വയസ് പത്ത് മുപ്പത്തെട്ടു കഴിഞ്ഞു. താരത്തിന്റെ വിവാഹം ഇനി ഇങ്ങനെ നീട്ടി കൊണ്ടു പോകാന്‍ കഴിയില്ല എന്ന തീരുമാനത്തിലാണ് വീട്ടുകാര്‍.

ബാഹുബലിയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിനു പിന്നാലെ പ്രഭാസിനെ വിവാഹം കഴിപ്പിക്കാനണാത്രെ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായികയായി അഭിനയിച്ച അനുഷ്‌കയുമായി പ്രഭാസ് പ്രണയത്തിലാണ് എന്നും വാര്‍ത്തകളും ഉണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണം ഈ വാര്‍ത്തയ്ക്ക് ഇല്ല. പ്രഭാസിനു വേണ്ടി വധുവിനെ വീട്ടുകാര്‍ കണ്ടെത്തി കഴിഞ്ഞു എന്നും വധുവിനേ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തു വിടും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അടുത്ത സിനിമയ്ക്ക് മുമ്പു തന്നെ താരത്തിന്റെ വിവാഹ തിയതി പുറത്തു വിടും എന്നാണു റപ്പോര്‍ട്ട്. എന്നാല്‍ ബാഹുബലിയേയും ദേവസേനയേയും നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ പറയുന്നു പ്രഭാസിന്റെ വധു അനുഷ്‌ക തന്നെയാകണമെന്ന്.

പ്രഭാസ് വിവാഹം കഴിക്കുന്നത് അനുഷ്‌കയെയോ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chennai, India, News, film, Actor, Actress, Marriage, Entertainment, Bahubali, Actor Prabhas and Actress Anushka Shetty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia