Controversy | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യുസിസി അംഗങ്ങള്‍
Controversy | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യുസിസി അംഗങ്ങള്‍
●പ്രശ്‌ന പരിഹാരമെന്ന ലക്ഷ്യമാണുള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നതെന്നും പ്രതികരണം
●ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ അഞ്ജലി മേനോന്‍, പത്മപ്രിയ ഗീതുമോഹന്‍ദാസ് തുടങ്ങിയവരെ ഡബ്ല്യുസിസി ചുമതലപ്പെടുത്തിയിരുന്നു
തിരുവനന്തപുരം: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യുസിസി അംഗങ്ങള്‍. സിനിമാ നയത്തിലെ നിലപാടും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.
ദീദി ദാമോദരന്‍, റിമാ കല്ലിങ്കല്‍, ബീനാ പോള്‍, രേവതി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രശ്ന പരിഹാരമെന്ന ലക്ഷ്യമാണുള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം റിമാ കല്ലിങ്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ അഞ്ജലി മേനോന്‍, പത്മപ്രിയ ഗീതുമോഹന്‍ദാസ് തുടങ്ങിയവരെ ഡബ്ല്യുസിസി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ രൂപപ്പെടുത്തിയ നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പല പ്രമുഖ നടന്‍മാര്‍ക്കെതിരേയും ലൈംഗിക ആരോപണങ്ങളുമായി ജൂനിയര്‍ നടിമാര്‍ രംഗത്തുവരികയും ആരോപണ വിധേയരായവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ആരോപണങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തുകയാണ്.
#MalayalamCinema #MeTooIndia #WCC #HemaCommittee #Kerala