മയക്കുമരുന്ന് പിടികൂടിയെന്ന കേസ് എന്‍സിബിയുടെ ആസൂത്രണത്തില്‍ പിറന്നതോ? ആഡംബര കപ്പലിലെ പാര്‍ടിയില്‍ പങ്കെടുക്കാന്‍ തന്നെയും ക്ഷണിച്ചിരുന്നതായി മഹാരാഷ്ട്ര മന്ത്രി

 



മുംബൈ: (www.kvartha.com 09.11.2021) ബോളിവുഡ് സൂപെര്‍താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പങ്കെടുത്ത ആഡംബര കപ്പലിലെ പാര്‍ടിയില്‍ പങ്കെടുക്കാന്‍ തന്നെയും ഒരാള്‍ ക്ഷണിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി. മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അസ്ലം ശെയ്ഖ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കാഷിഫ് ഖാന്‍ എന്നയാളാണ് തന്നെ പാര്‍ടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതെന്നും മന്ത്രി പറഞ്ഞു. 

'കാഷിഫ് ഖാന്‍ ആരാണെന്നോ അയാളെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ടെന്നോ അറിയില്ല. മുംബൈയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലക്ക് എനിക്ക് വിവിധ പരിപാടികളിലേക്ക് ക്ഷണം ലഭിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണെന്നാണ് കരുതിയത്' -മന്ത്രി അസ്ലം ശെയ്ഖ് പറഞ്ഞു.  

ആഡംബരക്കപ്പലില്‍ പാര്‍ടി സംഘടിപ്പിച്ചവര്‍ മന്ത്രി അസ്ലം ശെയ്ഖിനെയും മഹാരാഷ്ട്രയിലെ മറ്റ് മന്ത്രിമാരുടെ മക്കളേയും പാര്‍ടിയില്‍ പങ്കെടുപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നുവെന്ന് തിങ്കളാഴ്ച മന്ത്രി നവാബ് മാലിക് വെളിപ്പെടുത്തിയിരുന്നു. കപ്പലിലെ പാര്‍ടിയില്‍ ലഹരിമരുന്ന് പിടികൂടിയതിന് വന്‍ പ്രാധാന്യം നല്‍കുമ്പോള്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയത് ആരും ചര്‍ച്ചചെയ്യാതെ പോകുകയാണെന്നും നവാബ് മാലിക് പറഞ്ഞു. ഇതിന് പിന്നാലെയാണ് തന്നെ കപ്പലിലേക്ക് ക്ഷണിച്ചിരുന്നതായി അസ്ലം ശെയ്ഖ് വെളിപ്പെടുത്തിയത്.  

മയക്കുമരുന്ന് പിടികൂടിയെന്ന കേസ് എന്‍സിബിയുടെ ആസൂത്രണത്തില്‍ പിറന്നതോ? ആഡംബര കപ്പലിലെ പാര്‍ടിയില്‍ പങ്കെടുക്കാന്‍ തന്നെയും ക്ഷണിച്ചിരുന്നതായി മഹാരാഷ്ട്ര മന്ത്രി


ആഡംബരക്കപ്പലിലെ പാര്‍ടിക്കിടെ മയക്കുമരുന്ന് പിടികൂടിയെന്ന കേസ് വ്യാജമാണെന്നും എന്‍ സി ബി ആസൂത്രണം ചെയ്തതാണെന്നുമുള്ള മഹാരാഷ്ട്ര സര്‍കാരിന്റെ വാദത്തിന് ശക്തിപകരുന്നതാണ് കൂടുതല്‍ പ്രമുഖരെയും മക്കളേയും പാര്‍ടിയിലേക്ക് ക്ഷണിച്ചുവെന്ന വിവരം.     

ഒക്ടോബര്‍ മൂന്നിന് പുലര്‍ചെയാണ് കപ്പലില്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തിയതും മയക്കുമരുന്ന് പാര്‍ടി നടത്തിയെന്ന കുറ്റത്തിന് ആര്യന്‍ ഖാന്‍ ഉള്‍പെടെയുള്ളവരെ അറസ്റ്റ് ചെയ്തതും.

Keywords:  News, National, India, Mumbai, Drugs, Case, Entertainment, Bollywood, Politics, Minister, 'Was Invited To Same Cruise As Aryan Khan But...': Maharashtra Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia