രണ്‍വീര്‍ സോനത്തിന്റെ നായകനായാല്‍; അനില്‍ കപൂര്‍ പറയുന്നു

 


(www.kvartha.com 09.03.2016) സോനം കപൂറിന്റെ നായകനായി രണ്‍വീര്‍ സിങ് എത്തിയാല്‍ എങ്ങനെയിരിക്കും... ഇതേ വരെ അങ്ങനെ സംഭവിച്ചിട്ടില്ല. പക്ഷേ അങ്ങനെ സംഭവിച്ചാല്‍ വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നാണ് സോനത്തിന്റെ അച്ഛന്‍ അനില്‍കപൂര്‍ പറയുന്നത്.

വളരെ വര്‍ഷങ്ങളായി പരസ്പരം പരിചയമുള്ളവരാണ് സോനവും രണ്‍വീറും. രണ്ടു പേരും നല്ല സൗഹൃദത്തിലുമാണ്. അതു കൊണ്ടു തന്നെ ഇരുവരും നായികാനായകന്മാരായി എത്തിയാല്‍ ബോളിവുഡിന് വ്യത്യസ്തമായ എന്തെങ്കിലും പ്രതീക്ഷിക്കാമെന്നാണ് അനില്‍കപൂര്‍ പറയുന്നത്. എന്തായാലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു കാണാന്‍ അനില്‍കപൂറിന് ആഗ്രഹമുണ്ട്. ആരെങ്കിലും ഇവരെ നായികാനായകന്മാരാക്കി വൈകാതെ തന്നെ ഒരു സിനിമ ഒരുക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ അദ്ദേഹം.

രണ്‍വീറിന്റെ അമ്മയും അനില്‍കപൂറിന്റെ ഭാര്യ സുനിതയും ബന്ധുക്കളുമാണ്. അതു കൊണ്ട് തന്നെ ഇരു വീട്ടുകാരും തമ്മില്‍ നല്ല അടുപ്പത്തിലാണ്. ദില്‍ ധഡ്കനേ ദോ എന്ന ചിത്രത്തില്‍ അനില്‍കപൂറും രണ്‍വീറും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ബോളിവുഡില്‍ ഇപ്പോള്‍ കത്തി നില്‍ക്കുന്ന താരമാണ് രണ്‍വീര്‍.      
രണ്‍വീര്‍ സോനത്തിന്റെ നായകനായാല്‍; അനില്‍ കപൂര്‍ പറയുന്നു

SUMMARY: Actor Anil Kapoor feels someone should cast his daughter Sonam and his 'Dil Dhadakne Do' co-star Ranveer Singh together as they can do "something special" as an on-screen couple.

"I would want that Ranveer and Sonam work together. I feel they can really do something special because they know each other since many years. I think someone should cast them together," Anil Kapoor said at the Colors Golden Petal Awards.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia