Box Office | കേരളത്തിൽ മികച്ച സ്വീകാര്യത നേടി വിജയ്‍യുടെ ദ ഗോട്ട്; റെക്കോർഡുമായി ഓപ്പണിംഗ് കളക്ഷൻ; മുന്നിലുള്ളത് ഈ ചിത്രങ്ങൾ മാത്രം
ഓപ്പണിംഗിൽ മമ്മൂട്ടി ചിത്രം 'ടർബോ' ആറ് കോടിയുമായി ഒന്നാമതും മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' 5.85 കോടിയുമായി രണ്ടാമതുമാണ്.
കൊച്ചി: (KVARTHA) തമിഴ് സിനിമ താരം വിജയ് നായകനായ 'ദ ഗോട്ട്' ചിത്രം കേരളത്തിലും മികച്ച സ്വീകാര്യത നേടി. 2024ൽ കേരളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഓപ്പണിംഗ് കളക്ഷനിൽ മൂന്നാം സ്ഥാനത്താണ് ഈ ചിത്രം.
കേരളത്തിൽ റിലീസിന് 5.80 കോടി രൂപയാണ് ദ ഗോട്ട് നേടിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഓപ്പണിംഗിൽ മമ്മൂട്ടി ചിത്രം 'ടർബോ' ആറ് കോടിയുമായി ഒന്നാമതും മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' 5.85 കോടിയുമായി രണ്ടാമതുമാണ്.
മുമ്പ് വിജയ് നായകനായി എത്തിയ 'ലിയോ' ചിത്രം ആഗോള തലത്തിൽ വലിയ വിജയമായിരുന്നു. 620 കോടി രൂപയിലധികം വരുമാനം നേടിയിരുന്നു.
'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' അല്ലെങ്കിൽ 'ഗോട്ട്' ദളപതി വിജയ് പൂർണമായും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള അവസാന ചിത്രമാണ്.