Release | വിജയ് സേതുപതിയും മഞ്ജു വാര്യരും ഒരുമിക്കുന്ന 'വിടുതലൈ പാർട്ട് 2' ഡിസംബറിൽ
ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ചെന്നൈ: (KVARTHA) വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വിടുതലൈ പാർട്ട് 2' ചിത്രം ഡിസംബർ 20ന് തീയേറ്ററുകളിൽ എത്തും.
ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കേരള വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ്. ആർ വേൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രാമറാണ്.
ജാക്കി കലാസംവിധാനവും ഉത്തര മേനോൻ കോസ്റ്റ്യൂം ഡിസൈനും നിർവഹിച്ചിരിക്കുന്നു. പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ എന്നിവരാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർമാർ. ടി ഉദയകുമാർ സൗണ്ട് ഡിസൈനും ആർ ഹരിഹരസുദൻ വിഎഫ്എക്സും നിർവഹിച്ചു. പ്രതീഷ് ശേഖർ ആണ് ചിത്രത്തിന്റെ പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്.
2023 മാർച്ചിലാണ് വിടുതലൈ പാർട്ട് 1 പ്രദർശനത്തിനെത്തിയത്. മഞ്ജു വാര്യർ ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല. അതേസമയം മലയാളത്തിൽ മഞ്ജു വാര്യരുടെ അവസാന റിലീസ് സൈജു ശ്രീധരൻ സംവിധാനം ചെയ്ത 'ഫൂട്ടേജ്' ആണ്.