അശ്ലീല വീഡിയോ നിര്‍മാണം: രാജ് കുന്ദ്ര കൊയ്തത് 7.5 കോടി രൂപ, ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിക്ക് ഇടപാടുമായി നേരിട്ട് ബന്ധമില്ലെന്ന് പൊലീസ് നിഗമനം
Jul 22, 2021, 16:02 IST
മുംബൈ: (www.kvartha.com 22.07.2021) നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതോടെ ബോളിവുഡ് ഞെട്ടിയിരിക്കുകയാണ്. അതിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് രാജ് കുന്ദ്ര, നീലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് മാത്രം ഏഴര കോടി രൂപയെങ്കിലും വരുമാനം ഉണ്ടാക്കി.
രാജ് കുന്ദ്രയുടെ വസതിയിലും ഓഫിസിലും നിന്നും പൊലീസ് പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നു. അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. രാജ് കുന്ദ്ര അശ്ലീല ആപ് വഴി 7.5 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണു നിലവില്‍ അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇതേ കുറിച്ച് വ്യക്തത ലഭിക്കുന്നതിനായി അശ്ലീല ആപുകളിലേക്കായി തയാറാക്കിയിരുന്ന വിഡിയോകള്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂടറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.
ഇതിനിടെ, രാജ് കുന്ദ്രയുടെ വാട്‌സാപ് ചാറ്റുകളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ വിവിധ ഇടപാടുകളെ സംബന്ധിച്ച് വിവരങ്ങള്‍ ചാറ്റിലുണ്ടെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇതേ കേസില്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായ നടി ഗെഹെന വസിഷ്ഠ് കുന്ദ്ര തന്നെ നിര്‍ബന്ധിച്ച് അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കുന്ദ്രയുടെ ആപുമായി ബന്ധപ്പെട്ട് മൂന്നു ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും. പരാതി ഉന്നയിച്ച എല്ലാവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
എന്നാല്‍, നിലവില്‍ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിക്ക് ഇത്തരം ഇടപാടുമായി നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഈ ദിശയിലെ അന്വേഷണവും തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെ ബാങ്ക് അകൗണ്ടുകളും പരിശോധിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.