ആള്‍ക്കൂട്ടം വളഞ്ഞു; വീണാ മാലിക്ക് രക്ഷപ്പെട്ടു

 


ADVERTISEMENT

സിന്ദഗി 50-50യിലെ ‘തുറന്ന’ അഭിനയം പാക്കിസ്ഥാന്‍ താരം വീണാമാലിക്കിന് വിനയായി. ചൂടന്‍ സീനുകളിലൂടെ പ്രശസ്തമായ ചിത്രത്തിന്‍െറ പ്രചരണാര്‍ഥം ജയ്പൂരില്‍ വന്ന താരം ആരാധകര്‍ വളഞ്ഞതിനെ തുടര്‍ന്ന് പരിപാടി നടത്താതെ സ്ഥലം വിട്ടു. ആരാധകരുടെ സ്നേഹ പ്രകടനത്തില്‍ താരം ഞെട്ടിയ അവസ്ഥയിലാണെന്നാണ് റിപോര്‍ട്ടുകള്‍.

കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും വീണയെ ഒരുനോക്കു കാണാന്‍ ഇരച്ചുകയറിയ ആരാധകര്‍ക്ക് മുന്നില്‍ അതെല്ലാം നിഷ്ഫലമാവുകയായിരുന്നു.
ഹിന്ദിക്ക് പുറമെ തമിഴിലേക്കും മൊഴി മാറ്റിയിട്ടുള്ള ചിത്രം ഈ മാസം 24നാണ് പുറത്തിറങ്ങുക. സെക്സ് വര്‍ക്കറുടെ വേഷമാണ് ചിത്രത്തില്‍ വീണക്ക്. ചിത്രത്തിന്‍െറ പ്രചരണാര്‍ഥം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫോട്ടോഷൂട്ടിലും ആരാധകരെ കോരിതരിപ്പിക്കുന്ന പ്രകടനമാണ് വീണ പുറത്തെടുത്തിട്ടുള്ളത്. ഹാറൂണ്‍ റഷീദിന്‍െറ ‘ദി സിറ്റി ദാറ്റ് നെവര്‍ സ്ളീപ്സ്’ എന്ന ചിത്രത്തിലാണ് വീണ നിലവില്‍ അഭിനയിക്കുന്നത്.

ആള്‍ക്കൂട്ടം വളഞ്ഞു; വീണാ മാലിക്ക് രക്ഷപ്പെട്ടു Summary: Bombshell Veena Malik was in a shocking state when she got mobbed by her crazy fans while promoting her upcoming film 'Zindagi 5050'. The sultry siren was in Jaipur when this incident happened.
She got mobbed and had to cut short her visit as the crowd of over thousands of enthusiastic fans went out of control just to get a glimpse of her and to meet her personally in spite of tight security. Veena's movie 'Zindagi 5050' is being dubbed in various languages including Tamil, which is slated to release on 24th may.
Veena is leaving no stone unturned to promote her upcoming film. She recently did a bold photoshoot for her forthcoming Bollywood film "Zindagi 5050" in which she plays a sex worker. She says she loved shooting in a bikini.

Keyword: Bombshell, Veena Malik, Zindagi 50 50, bold photoshoot


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia