പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക് മാംഗല്യം; വരന്‍ സംഗീതജ്ഞന്‍ സന്തോഷ്, വിവാഹക്കാര്യം വെളിപ്പെടുത്തിയത് ചാനല്‍ പരിപാടിക്കിടെ
Nov 25, 2016, 18:30 IST
കൊച്ചി: (www.kvartha.com 25.11.2016) ചലചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമായ സന്തോഷാണ് വിജയലക്ഷ്മിയെ ജീവിത സഖിയാക്കുന്നത്. ഡിസംബര്‍ 13ന് വിവാഹ നിശ്ചയം നടക്കും. മാര്‍ച്ച് 29നാണ് മിന്നുകെട്ട്. പീപ്പിള്‍ ചാനലിന്റെ പുരസ്‌കാര ദാന ചടങ്ങിനിടയിലാണ് തന്റെ വിവാഹക്കാര്യം വിജയലക്ഷ്മി വെളിപ്പെടുത്തിയത്.
അതേവേദിയില്‍ വെച്ച് തന്നെ എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. പീപ്പിള്‍ ടിവിയുടെ പ്രഥമ പുരസ്‌കാരം മമ്മൂട്ടിയില്‍ നിന്നും ഏറ്റുവാങ്ങുന്നതിനിടെയാണ് സദസ്സിനെ ഞെട്ടിച്ച് തന്റെ വിവാഹ കാര്യം വെളിപ്പെടുത്തിയത്. സെല്ലുലോയ്ഡ് എന്ന കമല്‍ ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ ആദ്യമായി സിനിമാ ഗാന രംഗത്തെത്തുന്നത്. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍... എന്ന യുഗ്മഗാനം ഗായകന്‍ ജെ ശ്രീരാമുമൊത്ത് പാടി. ഈ പാട്ടിലൂടെയാണ് വൈക്കം വിജയലക്ഷ്മി മലയാളികള്‍ക്കിടയില്‍ സുപരിചിതയായത്.
കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം, ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരം എന്നിവയും 2012ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ഇക്കാലയളവില്‍ വിജയലക്ഷ്മിയെ തേടിയെത്തി. ബാഹുബലി അടക്കമുള്ള ബ്രഹ്മാണ്ഡ ചിത്രത്തില്‍ വരെ പാടിയിട്ടുണ്ട്.
Keywords : Kochi, Entertainment, Marriage, Kerala, Vaikom Vijayalakshmi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.