Box Office | താരമായി ടർബോ; ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്തുവിട്ടു
കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു
തിരുവനന്തപുരം: (KVARTHA) മമ്മൂട്ടി നായകനായെത്തിയ ടർബോയുടെ ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്തുവിട്ടു. 23.5 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ആഗോളതലത്തിൽ 73 കോടി രൂപയുടെ കളക്ഷൻ നേടി.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ട വിവരമനുസരിച്ച് കേരളത്തിൽ നിന്നും മാത്രം 36 കോടി രൂപ ടർബോ നേടിയിട്ടുണ്ട്. റസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നും അഞ്ച് കോടി രൂപയും യുഎഇ, ജിസിസി എന്നിവിടങ്ങളിൽ നിന്നായി 25.7 കോടി രൂപയും ബാക്കി വിദേശ രാജ്യങ്ങളിൽ നിന്നും ആറ് കോടി രുപയുമാണ് ചിത്രം നേടിയത്.
മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷനായ ടർബോ മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്. കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. കബീർ ദുഹാൻ സിംഗ്, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, ശബരീഷ് വർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
2024 മെയ് 23ന് റിലീസ് ചെയ്ത ടർബോയുടെ അറബിക് വെർഷൻ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം ചെയ്യുന്നുണ്ട്.