സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്ത് ടാറ്റ, ടാറ്റയുടെ ഈ തേയില പരസ്യം എല്ലാവരേയും ചിന്തിപ്പിക്കും, വീഡിയോ കാണാം

 


മുംബൈ: (www.kvartha.com 15.02.2017) പരസ്യം എന്നത് സാധനങ്ങള്‍ വില്‍ക്കാനുള്ള ഒരു ഉപാധിയാണ്. പരസ്യങ്ങള്‍ എങ്ങനെയാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്, അതിനനുസരിച്ചാണ് കമ്പനികളുടെ സാധനങ്ങള്‍ വിപണിയില്‍ ചിലവാകുന്നത്. ചില പരസ്യങ്ങള്‍ വെറുതെ സിനിമാ താരങ്ങളുടെ ശരീര പ്രദര്‍ശനവും അഴിഞ്ഞാട്ടവുമായി ഒതുങ്ങുമ്പോള്‍ മറ്റു ചിലത് മനുഷ്യത്വത്തിനും സമൂഹ നന്മക്കും പ്രാധാന്യം കൊടുത്താണ് ചെയ്യുന്നത്.

ടാറ്റ കമ്പനിയുടെ തേയില പരസ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ സംസാര വിഷയം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളും കുറ്റ കൃത്യങ്ങളും പ്രമേയമാക്കിയാണ് ടാറ്റ ഈ പരസ്യമൊരുക്കിയിരിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ നടക്കുമ്പോള്‍ മനസാക്ഷിയില്ലാതെ സമൂഹം ഉറങ്ങുകയാണ്. എന്നാല്‍ നാം ഓരോരുത്തരും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്.

സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്ത് ടാറ്റ, ടാറ്റയുടെ ഈ തേയില പരസ്യം എല്ലാവരേയും ചിന്തിപ്പിക്കും, വീഡിയോ കാണാം

കുറ്റകൃത്യങ്ങള്‍ക്കെതിരെ കണ്ണടക്കുകയല്ല മറിച്ച് കണ്ണ് തുറക്കുകയാണ് വേണ്ടതെന്ന് പരസ്യം ഓര്‍മപ്പെടുത്തുന്നു. അത് കൊണ്ട് ഇനിയും ഉറക്കം തൂങ്ങാതെ എല്ലാവരും ഉണരണമെന്നും ആരും ഉണരാതിരിക്കരുതെന്നും പറയുന്നു. അലാറമടിക്കുന്നതിനു മുമ്പ് എന്നാണ് ഈ പരസ്യത്തിന്റെ തലക്കെട്ട്. ടാറ്റ തേയിലക്ക് വേണ്ടി അമര്‍ ജലീല്‍, ശ്രീറാം അയ്യര്‍, ഗരിമ, തൃഷ്ണ വിശാല്‍, ഇക്താ റെലന്‍, സുഷമാ എന്നിവരാണ് ഈ പരസ്യം ചെയ്തിരിക്കുന്നത്.


  
Image Credit: India Today

Summary: This Tata Tea advertisement nails exactly what's wrong with our society. Tata Tea has always made thought provoking ads for their #JaagoRe campaign. Be it an ad that urges youngsters to get out and vote to corruption, the brand has always tried to send a message to the society
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia