ആലിയയും സിദ്ധാര്‍ഥും ന്യൂയോര്‍ക്കിലാണ്

 


(www.kvartha.com 08.01.2016) ആദ്യചിത്രമായ സ്റ്റുഡന്റ് ഒഫ് ദി ഇയറില്‍ ഒന്നിച്ചഭിനയിച്ച കാലം മുതല്‍ ആലിയഭട്ടും സിദ്ധാര്‍ഥ് മല്‍ഹോത്രയും തമ്മില്‍ പ്രണയത്തിലാണെന്ന്. പക്ഷേ ഇരുവരും അതു പരസ്യമായി സമ്മതിച്ചിരുന്നില്ലെന്നു മാത്രം. ആലിയ തന്റെ നല്ല സുഹൃത്താണ്. തന്റെ ആദ്യ നായിക. എന്തൊക്കെ മാറിയാലും അതു മാറാന്‍ പോകുന്നില്ല. അതു കൊണ്ടു തന്നെ ആലിയ തനിക്കെപ്പോഴും സ്‌പെഷ്യല്‍ ഫ്രണ്ട് ആയിരിക്കുമെന്നൊക്കെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സിദ്ധാര്‍ഥ് നല്‍കിയിരുന്ന മറുപടി. പരസ്പരം അഭിപ്രായങ്ങള്‍ പറയാന്‍മാത്രം അടുപ്പമുള്ള സുഹൃത്തുക്കള്‍ എന്നതിലുപരി മറ്റൊന്നുമില്ലെന്നായിരുന്നു ആലിയയും പറഞ്ഞിരുന്നത്.

ആലിയയും സിദ്ധാര്‍ഥും ന്യൂയോര്‍ക്കിലാണ്എന്നാല്‍ ന്യൂയോര്‍ക്ക് ആഘോഷം കഴിഞ്ഞു മറ്റുതാരങ്ങളെല്ലാം തിരിച്ചെത്തിയിട്ടും ഇരുവരും വിദേശത്ത് അടിച്ചുപൊളിച്ചു നടക്കുകയാണെന്നാണ് കേള്‍ക്കുന്നത്. രണ്ടു പേരും ഇപ്പോഴും ന്യൂയോര്‍ക്കില്‍ കറങ്ങിനടപ്പാണ്.പ്രണയമില്ലാ ഇല്ലായെന്നു ഇരുവരും പറയുമ്പോഴും
 ന്യൂയോര്‍ക്ക് കറക്കത്തില്‍ ഒരു പ്രണയം മണക്കുന്നില്ലേയെന്നാണ് പാപ്പരാസികള്‍ ചോദിക്കുന്നത്.
     

SUMMARY: Alia Bhatt and rumoured boyfriend Sidharth Malhotra might have remained tight-lipped about their relationship status but their closeness has often made heads turn. From movie dates to parties to film awards, the two have been often spotted together. And recently, the lovebirds ring in the new year together in New York.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia