ഭര്‍ത്താവിന്റെ തോളില്‍ കയറി നടി ശ്രിന്ദ; ജന്മദിനം ആഘോഷിക്കാന്‍ ഇതിലും മികച്ച ചിത്രമില്ലെന്ന് താരം
Apr 14, 2020, 15:31 IST
കൊച്ചി: (www.kvartha.com 14.04.2020) ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ രസകരമായ ചിത്രം പങ്കുവെച്ച് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുകയാണ് നടി ശ്രിന്ദ. ഭര്‍ത്താവ് സിജുവിന്റെ തോളില്‍ കയറി ഇരിക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണുന്നത്. പിറന്നാള്‍ ആശംസ അറിയിക്കാന്‍ ഇതിലും മികച്ച ചിത്രമില്ലെന്നാണ് നടി കുറിക്കുന്നത്.
'നമ്മള്‍ ഒന്നിച്ചുള്ള ഈ നിമിഷം എന്റെ ഹൃദയത്തോട് എന്നും ചേര്‍ന്നു നില്‍ക്കുന്നു. നിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇതല്ലാതെ മറ്റൊരു ചിത്രം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്. നീയെന്നും എന്നെ ഉയരങ്ങളില്‍ എത്തിച്ചിട്ടേയുള്ളൂ..(അക്ഷരാര്‍ത്ഥത്തില്‍).. പുതിയ കാഴ്ചപ്പാടില്‍ നിന്ന് ജീവിതം കാണാനും നീയെന്നെ പ്രാപ്തയാക്കി.
സിജുവിന്റെ തോളില്‍ ഞാന്‍ എന്തിനാണ് കയറിയിരിക്കുന്നതെന്ന് ചിന്തിക്കുന്നവര്‍ക്കായി, ദൂരെ നില്‍ക്കുന്ന ആനക്കൂട്ടത്തെ കാണാനായി എന്നെ എടുത്തുയര്‍ത്തിയതാണ്. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ എനിക്ക് നഷ്ടമായി പോയേക്കാവുന്ന കാഴ്ചയായിരുന്നു അത്.'- ശ്രിന്ദ.
നിരവധി പേരാണ് സിജുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണിലായതോടെ ഓര്‍മച്ചിത്രങ്ങള്‍ പങ്കുവെക്കുന്നതിരക്കിലാണ് ശ്രിന്ദ. സംവിധായകന്‍ സിജു എസ് ബാവയുമായി 2018 നവംബര്‍ 11 ലാണ് ശ്രിന്ദ വിവാഹിതയായത്. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തില്‍ ഒരു മകനുണ്ട്.
Keywords: News, Kerala, Actress, Director, film, instagram, Birthday, Photo, Entertainment, The actress says there is no better picture to celebrate birthday
'നമ്മള്‍ ഒന്നിച്ചുള്ള ഈ നിമിഷം എന്റെ ഹൃദയത്തോട് എന്നും ചേര്‍ന്നു നില്‍ക്കുന്നു. നിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇതല്ലാതെ മറ്റൊരു ചിത്രം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്. നീയെന്നും എന്നെ ഉയരങ്ങളില്‍ എത്തിച്ചിട്ടേയുള്ളൂ..(അക്ഷരാര്‍ത്ഥത്തില്‍).. പുതിയ കാഴ്ചപ്പാടില്‍ നിന്ന് ജീവിതം കാണാനും നീയെന്നെ പ്രാപ്തയാക്കി.
സിജുവിന്റെ തോളില്‍ ഞാന്‍ എന്തിനാണ് കയറിയിരിക്കുന്നതെന്ന് ചിന്തിക്കുന്നവര്‍ക്കായി, ദൂരെ നില്‍ക്കുന്ന ആനക്കൂട്ടത്തെ കാണാനായി എന്നെ എടുത്തുയര്‍ത്തിയതാണ്. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ എനിക്ക് നഷ്ടമായി പോയേക്കാവുന്ന കാഴ്ചയായിരുന്നു അത്.'- ശ്രിന്ദ.
നിരവധി പേരാണ് സിജുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണിലായതോടെ ഓര്‍മച്ചിത്രങ്ങള്‍ പങ്കുവെക്കുന്നതിരക്കിലാണ് ശ്രിന്ദ. സംവിധായകന്‍ സിജു എസ് ബാവയുമായി 2018 നവംബര്‍ 11 ലാണ് ശ്രിന്ദ വിവാഹിതയായത്. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തില്‍ ഒരു മകനുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.