തമിഴ്‌നടി അഞ്ജലിയുടെ തിരോധാനം; ദുരൂഹതകള്‍ ഏറെ, സുരക്ഷിതയെന്ന് റിപോര്‍ട്ട്

 


ADVERTISEMENT

ഹൈദരാബാദ്: തമിഴ് നടി അഞ്ജലിയുടെ തിരോധാനത്തില്‍ ദുരൂഹതകള്‍ ഏറുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അഞ്ജലിയെ കാണാതാവുന്നത്. ഇതിനു ശേഷം രണ്ടാനമ്മ ഭാരതി ദേവിയും തമിഴ് സംവിധാനയകന്‍ കലഞ്ജയും തന്നെ പീഡിപ്പിക്കുന്നതായും തന്റെ പേരിലുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും മാധ്യമങ്ങളുടെ ഓഫീസുകളില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ അഞ്ജലി തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘത്തെ വലയ്ക്കുന്നത്.

അഞ്ജലി  മാധ്യമ ഓഫീസുകളില്‍ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ അഞ്ജലിയുടെ തിരോധാനത്തിനു പിന്നില്‍ രണ്ടാനമ്മ ഭാരതി ദേവിയും തമിഴ് സംവിധാനയകന്‍ കലഞ്ജിയും ആയിരിക്കുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. കാണാതായതുമുതല്‍ അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കുകയുമാണ്.

തമിഴ്‌നടി അഞ്ജലിയുടെ തിരോധാനം; ദുരൂഹതകള്‍ ഏറെ, സുരക്ഷിതയെന്ന് റിപോര്‍ട്ട്ബന്ധുക്കള്‍ തന്റെ സ്വത്തുക്കള്‍ ധൂര്‍ത്തടിക്കുകയാണെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും ഇനി ഇവിടെ നില്‍ക്കാനാകില്ലെന്നുമാണ് അഞ്ജലി പറഞ്ഞത്. തന്നെ ഒരു എ.ടി.എം. മെഷീന്‍പോലെ ഉപയോഗിക്കുകയാണെന്നും അഞ്ജലി പറഞ്ഞു. താന്‍ ഹൈദരാബാദിലേക്ക് പാലായനം ചെയ്യുകയാണെന്നും അഞ്ജലി ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അഞ്ജലി നാടുവിട്ടതായിരിക്കാമെന്ന നിഗമനവും പോലീസ് തള്ളിക്കളയുന്നില്ല. അതിനിടെ താന്‍ ഹൈദരാബാദില്‍ ഒരിടത്ത് സുരക്ഷിതയായി കഴിയുന്നുണ്ടെന്നും എവിടെയാണെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അഞ്ജലി രഹസ്യ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതായി ഒരു മാധ്യമം അവകാശപ്പെട്ടു. എന്നാല്‍ അഞ്ജലിയുമായി അടുത്ത ബന്ധമുള്ളവരെ ബന്ധപ്പെട്ടിട്ടും പോലീസിന് യാതൊരു തരത്തിലുള്ള സൂചനയും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ജൂബിലി ഹില്‍സിലെ ഹോട്ടലില്‍നിന്നാണ് അഞ്ജലിയെ കാണാതാവുന്നത്. ഇതുംബന്ധിച്ച് സഹോദരന്‍ രവിശങ്കര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ജലിക്കായി പോലീസ് അന്വേഷണം ആരംഭിച്ചത്. അഞ്ജലി ഫോണ്‍ സംഭാഷണത്തില്‍ പരാമര്‍ശിച്ച സംവിധായകന്‍ കലഞ്ജയാണ് തമിഴ്‌സിനിമയിലേക്ക് അഞ്ജലിയെ ആദ്യമായി രംഗത്തിറക്കിയത്. അതേസമയം തനിക്കെതിരെ അഞ്ജലി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ കലഞ്ജ പോലീസില്‍ പരാതി നല്‍കി.

സൂപ്പര്‍ഹിറ്റ് ചിത്രമായ 'എങ്കേയും എപ്പോതും', 'സേട്ടൈ'എന്നീ ചിത്രങ്ങളിലും അഭിനയിച്ച അഞ്ജലി മലയാളത്തില്‍ ജയസൂര്യയുടെ നായികയായി 'പയ്യന്‍സ്' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Keywords : Haidrabad, Tamil, Actress, Missing, Case, Police, Entertainment, Anjali, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Sports News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia