'ഒരു ഗ്ലാസ് നാരങ്ങാവെള്ളം എടുക്കട്ടെ': അല്ലുവിന്റെ തെലുങ്ക് പാട്ടുമായെത്തിയ ഭാവനയുടെ വിഡിയോക്ക് രസികന്‍ കമന്റുകളുമായി താരങ്ങള്‍
Mar 20, 2021, 15:01 IST
കൊച്ചി: (www.kvartha.com 20.03.2021) സൂപര്‍ സ്റ്റാര്‍ അല്ലു അര്‍ജുവിന്റെ തെലുങ്ക് പാട്ടുമായെത്തിയ ഭാവനയുടെ വിഡിയോക്ക് രസികന്‍ കമന്റുകളുമായി സിനിമാ താരങ്ങള്‍. രമ്യ നമ്പീശനൊപ്പമുള്ള ഭാവനയുടെ ലിപ് സിങ്ക് വിഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റാവുന്നത്. ഇതിനാണ് താരങ്ങള്‍ രസികന്‍ കമന്റുകളുമായി എത്തിയത്.
ലിപ് സിങ്ക് ചാലഞ്ചിന്റെ ഭാഗമായാണ് 'സാമജവരഗമന' എന്ന തെലുങ്കുപാട്ടുമായി ഭാവനയെത്തിയത്. കടുകട്ടിയാണെന്ന് തോന്നുന്ന വരികള്‍ക്കൊപ്പം ഭാവന മനോഹരമായാണ് ലിപ് സിങ്ക് ചെയ്യുന്നത്. ഭാവനയോടൊപ്പം രമ്യയും വിഡിയോയിലുണ്ട്. രമ്യ നമ്പീശനാണ് വിഡിയോ എടുത്തിരിക്കുന്നത്.
സിനിമാരംഗത്ത് നിന്നുള്ളവരടക്കം നിരവധി പേര്‍ വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്. ഒരു നാരങ്ങാവെള്ളം എടുക്കട്ടേയെന്നാണ് നടിയും അവതാരികയുമായ മൃദുല മുരളി കമന്റ് ചെയ്തത്. ആ ഹരിമുരളി എവിടെ, അതിങ്ങോട്ട് എടുക്കൂവെന്ന് കമന്റുമായി നടി ശില്‍പയും പിന്നാലെയെത്തി. ലിപ് സിങ്ക് മാത്രമാക്കാതെ ശബ്ദം കൂടെ ആകാമായിരുന്നു എന്നാണ് നടി ഷഫ്നയുടെ കമന്റ്. എല്ലാ കമന്റിനും താഴെ ചിരിക്കുന്ന ഇമോജികളുമായി ഭാവനയും എത്തിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.