കൊല്ലം: (www.kvartha.com 06.05.2016) കൊല്ലത്തെ ഇടതു സ്ഥാനാര്‍ത്ഥി മുകേഷിനെ പിന്തുണച്ച് സഹപ്രവര്‍ത്തകരും ഹാസ്യതാരങ്ങളുമായ സുരാജ് വെഞ്ഞാറമൂടും രമേഷ് പിഷാരടിയും. കഴിഞ്ഞ ദിവസം കൊല്ലത്ത് പ്രചരണത്തിനിറങ്ങിയ ഇവര്‍ തമാശകള്‍ പങ്കുവെച്ചും മുകേഷിനെ അനുകരിച്ചും പ്രചരണത്തില്‍ താരങ്ങളായി മാറി.
തങ്ങള്‍ മുകേഷിനെ വിജയിപ്പിക്കാന്‍ വന്നവരല്ലെന്നും നേരത്തേ തന്നെ ജയിച്ചിരിക്കുന്ന മുകേഷിന്റെ ഭൂരിപക്ഷം കൂട്ടുകയാണ് ഉദ്ദേശമെന്നും ഇരുവരും പ്രസംഗത്തില്‍ പറഞ്ഞു. മുകേഷിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ സുരാജ് മുകേഷിന്റെ ശബ്ദം അനുകരിച്ച് ജനങ്ങളെ കയ്യിലെടുത്തു.
മുകേഷ് സ്ഥാനാര്‍ത്ഥിയായതോടെ കുടുംബം പട്ടിണിയാകുമെന്നായിരുന്നു പിഷാരടിയുടെ കമന്റ്. മുകേഷ് രാഷ്ട്രീയത്തിലേക്ക് പോയതോടെ സിനിമയിലെ അദ്ദേഹത്തിന്റെ സ്ഥാനം തട്ടിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.

Keywords: Kollam, Kerala, Mukesh, Suraj Venjaramood, Actor, Entertainment, Assembly Election, Election, Election-2016,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.