താര മാതാവിനിഷ്ടം മറ്റൊരു സൂപ്പര്‍താരത്തെ

 


(www.kvartha.com 04.03.2016) തമിഴകത്തെ ഏറ്റവും ശ്രദ്ധേയമായ താരകുടുംബമാണ് നടന്‍ ശിവകുമാറിന്റേത്. തമിഴകത്തെ സൂപ്പര്‍ താരം സൂര്യയും യുവതാരം കാര്‍ത്തിയും പിന്നെ മരുമകള്‍ ജ്യോതികയുമെല്ലാം സിനിമയില്‍ തിളങ്ങി നില്‍ക്കുന്നവര്‍. വീട്ടില്‍ താരങ്ങള്‍ നിരവധിയാണെങ്കിലും സൂര്യയുടെയും കാര്‍ത്തിയുടെയും അമ്മയായ ലക്ഷ്മിയുടെ ആരാധന തെലുങ്കിലെ സൂപ്പര്‍താരത്തോടാണ്. അത് മറ്റാരുമല്ല മെഗാസ്റ്റാര്‍ നാഗാര്‍ജ്ജുന തന്നെ.

കാര്‍ത്തി തന്നെയാണ് നാഗാര്‍ജ്ജുനയോടുള്ള ലക്ഷ്മിയുടെ ആരാധന വെളിപ്പെടുത്തുന്നത്. കാര്‍ത്തിയും നാഗാര്‍ജ്ജുനയും ഒന്നിച്ച് അഭിനയിക്കുന്ന തോഴ എന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ് ഇപ്പോള്‍. തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രം റിലീസിനെത്തുന്നുണ്ട്.

താര മാതാവിനിഷ്ടം മറ്റൊരു സൂപ്പര്‍താരത്തെതന്റെ അമ്മ നാഗാര്‍ജ്ജുനയുടെ കടുത്ത ആരാധികയായതിനാല്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം ഏറെക്കാലമായിട്ടുണ്ടായിരുന്നുവെന്നാണ് കാര്‍ത്തി വെളിപ്പെടുത്തുന്നത്. ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ ദി ഇന്‍ടച്ചബിള്‍സ് എന്ന ചിത്രത്തന്റെ റീമേക്കാണ് തോഴ. തെലുങ്കില്‍ ഓപ്പിരി എന്ന പേരിലാണ് ചിത്രം റിലീസിനെത്തുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. മലയാളികളുടെ പ്രിയപ്പെട്ട കല്പന അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് തോഴ.

Keywords: Surya, Karthi, Jyothika. Sivakumar, Nagarjuna, Thozha, Kalpana, Tamannaah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia