പിങ്ക് ബ്ലൗസും കേരള സാരിയും അണിഞ്ഞ് സണി ലിയോണ്‍, ജുബ്ബയും മുണ്ടും ധരിച്ച് ഭര്‍ത്താവും രണ്ട് ആണ്‍മക്കളും, പട്ടുപാവാടയില്‍ തിളങ്ങി മകള്‍; കേരള തനിമയില്‍ കുടുംബവുമൊത്തുള്ള താരത്തിന്റെ ചിത്രം വൈറല്‍
Feb 18, 2021, 15:19 IST
കൊച്ചി: (www.kvartha.com 18.02.2021) മലയാളികളുെട പ്രിയപ്പെട്ട ബോളിവുഡ് താരം സണി ലിയോണ്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബത്തോടൊപ്പം കേരളത്തിലാണ്. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താമെന്ന് പറഞ്ഞ് ഒടുവില്‍ പണം വാങ്ങി വഞ്ചന നടത്തിയെന്ന ആരോപണവും കേസും വിവാദവുമായി നടക്കുമ്പോഴും സണിയോട് ആരാധകര്‍ക്കുള്ള പ്രിയം കുറയുന്നില്ല. സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട ഷൂടിംഗിനായാണ് താരം ഇവിടെ എത്തിയത്.
കേരളത്തില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. തിരുവനന്തപുരത്തുള്ള പൂവാര്‍ ഐലന്‍ഡ് റിസോര്‍ടിലാണ് ഇപ്പോള്‍ ഇവരുള്ളത്. ഇപ്പോഴിതാ കേരളത്തനിമയില്‍ സണിയും കുട്ടികളും അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സദ്യ കഴിക്കുന്ന ചിത്രങ്ങളുമുണ്ട്.
പിങ്ക് ബ്ലൗസും കേരള സാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭര്‍ത്താവ് ഡാനിയേലും രണ്ട് ആണ്‍മക്കളും ജുബ്ബയും മുണ്ടുമാണ്. മകള്‍ നിഷ പട്ടുപാവാട അണിഞ്ഞിരിക്കുന്നു.
റിസോര്‍ട്ടില്‍ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ടേബിളില്‍ ഇരുന്നാണ് അഞ്ച് പേരും സദ്യ ആസ്വദിച്ചത്. ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ടെന്നാണ് റിപോര്‍ട്. എംടിവിയുടെ റിയാലിറ്റി ഷോ ഷൂടിന്റെ ഭാഗമായാണ് സന്ദര്‍ശനം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.