ബോളിവുഡ് ചിത്രം നീര്‍ജയ്ക്ക് പാക്കിസ്ഥാനില്‍ വിലക്ക്

 


(www.kvartha.com 11.02.2016) തീവ്രവാദം പ്രമേയമായ ബോളിവുഡ് സിനിമകളോടുള്ള പാക്കിസ്ഥാന്റെ അയിത്തം തുടരുന്നു. തീവ്രവാദികള്‍ ഹൈജാക്ക് ചെയ്ത വിമാനത്തിലെ ജീവനക്കാരിയായിരുന്ന നീര്‍ജ ഭനോട്ടിന്റെ ബയോപിക്ക് നീര്‍ജ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി.

സോനം കപൂര്‍ നായികയായ ചിത്രം ഈ മാസം 19നാണ് റിലീസ് ചെയ്യുക. ഇതിനിടെയാണ് ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയത്. 1986ല്‍ കറാച്ചി എയര്‍പോട്ടില്‍ നിന്നു തീവ്രവാദികള്‍ വിമാനം ഹൈജാക്ക് ചെയ്തതാണ് സിനിമയുടെ പ്രമേയം. ഇന്ത്യക്കാരിയായ നീര്‍ജ വിമാനത്തിലെ ജീവനക്കാരിയായിരുന്നു. വിദേശികളടക്കം നിരവധി യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ കുട്ടികളടക്കം കുറെ പേരുടെ ജീവന്‍ രക്ഷിച്ച നീര്‍ജ ഒടുവില്‍ വെടിയേറ്റു മരിക്കുകയായിരുന്നു.

ബോളിവുഡ് ചിത്രം നീര്‍ജയ്ക്ക് പാക്കിസ്ഥാനില്‍ വിലക്ക്രാം മാധവാനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ശബാന ആസ്മിയും പ്രധാന വേഷത്തിലെത്തുന്നു. തീവ്രവാദം പ്രമേയമായ ചിത്രങ്ങളായിരുന്നു ഇവയെല്ലാം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സിനിമയ്ക്ക് പാക്കിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൈദര്‍, ഫാന്റം, ഏക് ദാ ടൈഗര്‍ തുടങ്ങിയ ചിത്രങ്ങളും പാക്കിസ്ഥാനില്‍ നിരോധിച്ചിരുന്നു.
   

SUMMARY: Sonam Kapoor’s ‘Neerja’, based on real incidents during the hijacking of the Pan Am Flight 73 at the Karachi airport in 1986, has been banned in Pakistan allegedly for showing the country in poor light.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia