(www.kvartha.com 03.02.2016) ബോളിവുഡിലെ താരങ്ങളെല്ലാം ഇപ്പോള്‍ സിനിമയിലുള്ളതിനേക്കാള്‍ സജീവമായി നില്‍ക്കുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലാണ്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമെല്ലാമായി ഓരോ നിമിഷവും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം പങ്കുവച്ച് ആഘോഷിക്കുകയാണ് താരങ്ങളെല്ലാം.
പക്ഷേ ബോളിവുഡിന്റെ ക്വീന്‍ കങ്കണ റണാവത്ത് ആ ഭാഗത്തൊന്നും അത്ര സജീവമല്ല. ഇനി വരും നാളുകളിലും അത്ര സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് താരം ഉറപ്പിച്ചു പറയുന്നത്. അതിനു തക്കതായ കാരണങ്ങളും നിരത്തുന്നുണ്ട്. അനാവശ്യമായ ട്രോളുകളും അസഹനീയമായ കമന്റുകളുമെല്ലാമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവമാകണ്ടെന്ന്
തീരുമാനിച്ചതിനു പിന്നിലെ പ്രധാന കാരണമെന്ന് കങ്കണ. പക്ഷേ സോഷ്യല്‍ മീഡിയക്ക് ഗുണങ്ങളുമുണ്ടെന്ന കാര്യം കങ്കണ സമ്മതിക്കുന്നുണ്ട്.
പലപ്പോഴും പല കെട്ടുകഥകളെ കുറിച്ചുള്ള യാഥാര്‍ഥ്യം പറയുന്നതിനും മനസിലാക്കുന്നതിനും സോഷ്യല്‍നെറ്റ് വര്‍ക്കുകളിലൂടെ ഇടം ലഭിക്കുന്നുണ്ട്. പക്ഷേ ആ ഗുണത്തെ നിഷ്ഫലമാക്കുന്ന തരത്തില്‍ ഗോസിപ്പുകളും വ്യാജപ്രചരണങ്ങളും വന്നു നിറഞ്ഞു കൊണ്ടുമിരിക്കും. അതുകൊണ്ടു തന്നെയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വേണ്ടെന്നു വച്ചതെന്നും കങ്കണ.
SUMMARY: Bollywood actress Kangana Ranaut says that she is inactive on social media because of 'nasty trolls and frustration' from different people, but she feels that one of its advantages is that people can use the medium to clarify their stands and dispel rumours.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.