കത്രീന ഷോപ്പിങ്ങിന് പോയി, ആദിത്യ റോയ് കപൂറിനൊപ്പം

 


ന്യൂഡല്‍ഹി:(www.kvartha.com 07.02.2016)  രണ്‍ബീര്‍ കപൂറുമായി കത്രീന കൈഫ് അടിച്ചുപിരിഞ്ഞുവെന്നാണ് കേള്‍ക്കുന്നതെങ്കിലും കത്രീന ഇപ്പോഴും ഹാപ്പിയാണ്. ഡല്‍ഹിയിലെ തെരുവുകളിലൂടെ ഷോപ്പിങ്ങൊക്കെ നടത്തി ആകെ സന്തോഷത്തിലാണ് താരമിപ്പോള്‍. ഒറ്റയ്ക്കല്ല കത്രീനയുടെ ഷോപ്പിങ് പുതിയ ചിത്രത്തിലെ നായകന്‍ ആദിത്യ റോയ് കപൂറും കൂട്ടിനുണ്ട്.

ഇരുവരുടെയും പുതിയ ചിത്രമായ ഫിത്തൂറിന്റെ പ്രചരണാര്‍ഥമാണ് ഇരുവരും ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ആദിത്യയും കത്രീനയും മുഴുവന്‍ സമയം ഷോപ്പിങ് നടത്തി കറങ്ങിനടക്കുകയാണെന്നാണ് കേള്‍വി. ജന്‍പത് മാര്‍ക്കറ്റിലെ ഷോപ്പിങ് കേന്ദ്രത്തിനടുത്തു നിന്നു ഇരുവരുടെയും ചിത്രങ്ങള്‍ പാപ്പരാസികള്‍ ഒപ്പിയെടുത്തു.

കത്രീന ഷോപ്പിങ്ങിന് പോയി, ആദിത്യ റോയ് കപൂറിനൊപ്പംകത്രീനയെ കമ്മലുകളും വളകളുമൊക്കെ സെലക്റ്റ് ചെയ്യാന്‍ സഹായിച്ചത് ആദിത്യയാണ്. ഫിത്തൂര്‍ ഫെബ്രുവരി 12ന് തീയേറ്ററുകളിലെത്തും. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് ചിത്രമാണ്. ഫിര്‍ദോസ് എന്ന കഥാപാത്രമായാണ് കത്രീന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

SUMMARY: It was shopping time for Aditya Roy Kapur and Katrina Kaif. The actors, who are in the national capital to promote their forthcoming film 'Fitoor', went on a shopping spree here. The actors went to the street shopping hub Janpath market in the capital on Saturday afternoon, and picked up some knick-knacks for each other.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia