'തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം ഒരിക്കലും തന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്ന് ആഗ്രഹം'; മറക്കാന്‍ കഴിയാത്ത അനുഭവം തുറന്നു പറഞ്ഞ് സയനോര

 


കൊച്ചി: (www.kvartha.com 04.09.2019) ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ദുരനുഭവം തുറന്നു പറഞ്ഞ് ഗായികയും സംഗീത സംവിധായികയുമായ സയനോര. കറുത്ത നിറമായതിനാല്‍ ഒരുപാട് വേദനകള്‍ കുട്ടിക്കാലം മുതല്‍ സഹിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഈ നിലയിലായിട്ടു പോലും ഇങ്ങനെ ഏറെ കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നെന്നും സയനോര പറയുന്നു. തന്നെ ഏറെ വേദനിപ്പിച്ച കാര്യം തുറന്നു പറയുകയാണ് ഗായിക. ഒരിക്കല്‍ സംഗീത പരിപാടിക്കിടെ സയനോര ഒരു കുഞ്ഞിനെയും അമ്മയെയും കണ്ടു.

കുഞ്ഞിനെ സയനോര കൊഞ്ചിക്കാന്‍ തുടങ്ങിയതും കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. കുഞ്ഞ് എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് ചോദിച്ചപ്പോള്‍ 'എന്താണെന്ന് അറിയില്ല, കറുത്തവരെ അവന് ഇഷ്ടമല്ലത്രേ' എന്ന മറുപടിയായിരുന്നു അമ്മ നല്‍കിയത്. ആ മറുപടിയില്‍ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു എന്നും ഒരിക്കലും ഒരാളോടും ആരും പറയാന്‍ പാടില്ലാത്തതാണന്നും സയനോര പറയുന്നു. അപമാനിക്കുന്ന രീതിയില്‍ നല്‍കിയ ആ മറുപടി ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് സയനോര തുറന്നു പറഞ്ഞു.

'തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം ഒരിക്കലും തന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്ന് ആഗ്രഹം'; മറക്കാന്‍ കഴിയാത്ത അനുഭവം തുറന്നു പറഞ്ഞ് സയനോര

''എനിക്ക് കുഞ്ഞു പിറന്നപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല, കുഞ്ഞ് ആരെ പോലെയാണ് കാണാന്‍ എന്നാണ്'' സയനോര പറയുന്നു. തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം ഒരിക്കലും തന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്നായിരുന്നു ആഗ്രഹം എന്നും സയനോര പറഞ്ഞു. തന്നെ അറിയുന്നവരും മലയാളികളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സംഭവം ആയതിനാലാണ് താന്‍ ഇക്കാര്യം തുറന്നു പറയുന്നതെന്ന് സയനോര പറയുന്നു.

'തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം ഒരിക്കലും തന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്ന് ആഗ്രഹം'; മറക്കാന്‍ കഴിയാത്ത അനുഭവം തുറന്നു പറഞ്ഞ് സയനോര

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Music Director, Singer, Entertainment, Programme, Singer Sayanora share her bad experience
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia