Siju Wilson | പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി സിജു വില്‍സന്‍; ഭാര്യയോടൊപ്പമുള്ള പുതിയ ചിത്രം പങ്കിട്ട് താരം
May 28, 2022, 12:56 IST
കൊച്ചി: (www.kvartha.com) പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി മലയാളികളുടെ ഇഷ്ടതാരം സിജു വില്‍സന്‍. ഈയവസരത്തില്‍ താരം പങ്കുവച്ച പുതിയ ഫോടോകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. വിവാഹ വാര്‍ഷിക ആശംസകളുമായിട്ടാണ് സിജു വില്‍സന്‍ ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.
2017ലാണ് ശ്രുതിയും സിജു വില്‍സനും വിവാഹിതരാകുന്നത്. ദമ്പതിമാര്‍ക്ക് മെഹര്‍ എന്ന ഒരു മകളുമുണ്ട്. അടുത്തിടെ മെഹറിന്റെ ജന്മദിനത്തില്‍ സിജു വല്‍സന്‍ പങ്കുവച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
സിജു വില്‍സനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന 'വരയന്‍' ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 'വരയന്‍' എന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. ചിത്രം ഒടുവില്‍ മെയ് 20ന് റിലീസ് ചെയ്തപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇനി സിജു വില്‍സനിന് ഏറെ പ്രതീക്ഷയുള്ളതാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രം. പത്തൊന്‍പതാം നൂറ്റാണ്ട് കാലഘട്ടത്തെ നവോത്ഥാന നായകനായ ആറാട്ട് വേലായുധ പണിക്കരായാണ് സിജു വില്‍സന്‍ അഭിനയിക്കുന്നത്. വിനയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Keywords: News,Kerala,State,Kochi,Entertainment,Facebook,Social-Media,Actor, Siju Wilson's anniversary wishes to his wife
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.