ADVERTISEMENT
കാന്‍സ്(ഫ്രാന്‍സ്): കാന്‍ ചലച്ചിത്രമേളയില്‍ വെടിവെപ്പുണ്ടായതായി റിപോര്‍ട്ട്. വെള്ളിയാഴ്ച ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന്റെ അഭിമുഖ പരിപാടി ലൈവായി സം പ്രേക്ഷണം ചെയ്യുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. പ്രമുഖ നടന്‍ ക്രിസ്‌റ്റോഫ് വാള്‍ട്‌സും ഡാനിയേല്‍ ഔട്യൂലുമായിരുന്നു അഭിമുഖത്തില്‍ പങ്കെടുത്തിരുന്നത്. കാനല്‍ പ്ലസ് പ്രോഗ്രാമിന്റെ 'ലേ ഗ്രാന്‍ഡ് ജേര്‍ണല്‍' എന്ന പരിപാടിക്കിടെ വെടിയൊച്ച മുഴങ്ങുകയും പരിപാടി സംഘടിപ്പിച്ചിരുന്ന വേദിയിലേയ്ക്ക് നിരവധി പേര്‍ ഭയചകിതരായി തള്ളിക്കയറുകയും ചെയ്തു. അല്പസമയത്തേയ്ക്ക് പരിപാടിയുടെ സം പ്രേക്ഷണം തടസപ്പെടുകയും ചെയ്തു.
പിന്നീട് പരിപാടി സം പ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് അവതാരകന്‍ മിഖായേല്‍ ഡെനിസോട്ട് ക്ഷമാപണം നടത്തുകയും ചില ശബ്ദങ്ങള്‍ മുഴങ്ങിയതുമൂലം പരിപാടിയില്‍ തടസം നേരിട്ടതാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വേദിക്ക് സമീപത്ത് ഒരു യുവാവിനെ പോലീസുകാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക പത്രമായ നൈസ്മാറ്റിന്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ റിപോര്‍ട്ടിനോട് പ്രതികരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
SUMMARY: Cannes, France: A live outdoor television broadcast from the Cannes Film Festival was briefly interrupted on Friday when what sounded like gunshots sent crew and spectators scurrying for cover.
Keywords: Entertainment, Cannes, France, Live outdoor television broadcast, Cannes Film Festival, Interrupted, Friday, Sounded like, Gunshots, Sent, Crew, Spectators, Actors, Christoph Waltz, Daniel Auteuil, Interviewed,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.