പ്രത്യൂഷയുടെ മാതാപിതാക്കളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാമുകൻ രാഹുൽ രാജിന്റെ പിതാവ്

 


ന്യൂഡൽഹി: (www.kvartha.com 04.04.2016) സീരിയൽ നടി പ്രത്യൂഷ ബാനർജിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള നിഗൂഢത തുടരുന്നതിനിടയിൽ നടിയുടെ മാതാപിതാക്കൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാമുകൻ രാഹുൽ രാജിന്റെ പിതാവ് ഹർഷവർദ്ധൻ. ടെല്ലിചക്കർ ഡോട്ട് കോം എന്ന വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണദ്ദേഹം പ്രത്യൂഷയുടെ മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

പ്രത്യൂഷയും രാഹുലും തമ്മിൽ അത്ര സുഖകരമായ ബന്ധമായിരുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഇരുവരും വിവാഹിതരാകാൻ തങ്ങളെ സമീപിച്ചതെന്ന് ഹർഷവർദ്ധൻ ചോദിക്കുന്നു. ഇത് തെറ്റാണ്. ഇരുവരും തമ്മിൽ നല്ല സ്നേഹബന്ധത്തിലായിരുന്നു.

ഒടുവിൽ താൻ പ്രത്യൂഷയെ കാണുമ്പോൾ അവളോട് വിവാഹക്കാര്യം മാതാപിതാക്കളെ അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാതാപിതാക്കളുമായി അത്ര നല്ല ബന്ധമല്ലെന്നാണ് പ്രത്യൂഷ പറഞ്ഞത്. ലഭിക്കുന്ന പണമെല്ലാം പ്രത്യൂഷ മാതാപിതാക്കൾക്ക് അയക്കുകയായിരുന്നു. ഇത്രയായിട്ടും സ്വന്തമായി പ്രത്യൂഷയ്ക്ക് ബാങ്ക് അക്കൗണ്ടില്ലായിരുന്നു. ജോയിന്റ് അക്കൗണ്ടായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ മാതാപിതാക്കൾക്കായി 50 ലക്ഷം രൂപ ബാങ്കിൽ നിന്നും ലോണെടുത്തിരുന്നു. ഇതേ തുടർന്ന് അവൾ സമ്മർദ്ദത്തിലായിരുന്നു. ബാങ്കിൽ നിന്നും നിരന്തരം ഫോൺ കോളുകൾ വന്നിരുന്നു. പലപ്പോഴും ഞാൻ പ്രത്യൂഷയ്ക്ക് പണം അയച്ചുകൊടുക്കുമായിരുന്നു. സമ്പാദ്യമുണ്ടായിരുന്നുവെങ്കിൽ പിന്നെങ്ങനെയാണവൾ പാപ്പരാകുന്നതെന്നും ഹർഷവർദ്ധൻ ചോദിക്കുന്നു.

എന്നാൽ ഹർഷവർദ്ധന്റെ ആരോപണങ്ങളോട് പ്രത്യൂഷയുടെ മാതാപിതാക്കൾ പ്രതികരിച്ചിട്ടില്ല.
പ്രത്യൂഷയുടെ മാതാപിതാക്കളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാമുകൻ രാഹുൽ രാജിന്റെ പിതാവ്

SUMMARY:
New Delhi: The suspense surrounding the mysterious death of Balika Vadhu star Pratyusha Banerjee took another tense turn after Rahul Raj Singh’s father Harshvardhan Singh reveals some shocking facts to leading website Tellychakkar.com.

Keywords: Balika Vadhu, Pratyusha Banerjee, Rahul Raj Singh, Lover, Suicide,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia