Tax | സിനിമാ താരങ്ങളുടെ നികുതി വിവരങ്ങൾ പുറത്ത് വിട്ടു; ഷാരൂഖ് കിങ്, വിജയും മുന്നിൽ
മോഹൻലാൽ 14 കോടി രൂപ നികുതി അടച്ചിട്ടുണ്ട്.
ഡൽഹി: (KVARTHA) ബോളിവുഡ് താരങ്ങളുടെയും മലയാള സിനിമയിലെ സൂപ്പർസ്റ്റാറായ മോഹൻലാലിന്റെയും ഈ വർഷത്തെ നികുതി വിവരങ്ങൾ പുറത്ത്. ഫോർച്യൂൺ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഷാരൂഖ് ഖാൻ 92 കോടി രൂപയും വിജയ് 80 കോടി രൂപയുമാണ് ഈ വർഷം നികുതിയായി അടച്ചത്.
ബോളിവുഡിലെ മറ്റ് പ്രമുഖ താരങ്ങളായ അമിതാഭ് ബച്ചൻ 71 കോടി, സൽമാൻ ഖാൻ 75 കോടി, അജയ് ദേവ്ഗൺ 42 കോടി, രൺബീർ കപൂർ 36 കോടി, ഹൃത്വിക് റോഷൻ 28 കോടി, കപിൽ ശർമ 26 കോടി, കരീന കപൂർ 20 കോടി, ഷാഹിദ് കപൂർ 14 കോടി എന്നിങ്ങനെയാണ് നികുതി അടച്ച തുക.
മലയാള സിനിമയിൽ നിന്ന് മോഹൻലാലും 14 കോടി രൂപ നികുതി അടച്ചിട്ടുണ്ട്. കൈറ അദ്വാനി 12 കോടി, കത്രീന കൈഫ് 11 കോടി, ആമിർ ഖാൻ 10 കോടി, പങ്കജ് ത്രിപാഠി 11 കോടി എന്നിങ്ങനെ മറ്റ് താരങ്ങളുടെ നികുതി വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈ വർഷം ഏറ്റവും കൂടുതൽ നികുതി അടച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനാണെങ്കിൽ, തമിഴ് സിനിമയിൽ നിന്ന് വിജയ് 80 കോടി രൂപയുമായി രണ്ടാം സ്ഥാനത്താണ്.