Endorses | ഡബ്ല്യുസിസിക്ക് പ്രശംസയുമായി തെന്നിന്ത്യൻ താരം സാമന്ത
'കുറച്ച് കാലമായി ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ, എളുപ്പമായിരുന്നില്ല അവരുടെ ഈ യാത്ര. ഡബ്ല്യുസിസിയോട് എനിക്ക് ആദരവ് തോന്നുന്നു'
കൊച്ചി: (KVARTHA) മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയെ പ്രശംസിച്ച് തെന്നിന്ത്യൻ താരം സാമന്ത.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സാമന്തയുടെ പ്രതികരണം. ഇൻസ്റ്റാഗ്രാമിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവച്ചുകൊണ്ട് സാമന്ത പറഞ്ഞു, കുറച്ച് കാലമായി ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ, എളുപ്പമായിരുന്നില്ല അവരുടെ ഈ യാത്ര. ഡബ്ല്യുസിസിയോട് എനിക്ക് ആദരവ് തോന്നുകയാന്നെന്നും അവർ കുറിച്ചു.
സുരക്ഷിതമായൊരു തൊഴിലിടം എന്നത് അടിസ്ഥാനപരമായി ഏവർക്കും ലഭ്യമക്കേണ്ടതാണ്. ഇത് മികച്ചൊരു മാറ്റത്തിന്റെ ആരംഭമാവട്ടെയെന്ന് പ്രതീക്ഷിക്കുകയാണ്. ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാർക്കും സഹോദരിമാർക്കും സ്നേഹവും ആദരവുമെന്ന് സാമന്ത വ്യക്തമാക്കി.
അതേസമയം നടിയുടെ ലൈംഗിക പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടും മുകേഷിനെ ചേര്‍ത്തുപിടിച്ച് സിപിഎം. കൊല്ലം എംഎല്‍എ സ്ഥാനം രാജിവെക്കില്ല. അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിലവില്‍ എംഎല്‍എ സ്ഥാനത്തുനിന്ന് രാജി വേണ്ടെന്നാണ് നിലപാട്. തല്‍ക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം.
പീഡന പരാതിയില്‍ പ്രതിഷേധം കനത്തതോടെ, ആരോപണത്തില്‍ താരം മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നല്‍കിയിരുന്നു. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്‌സ്അപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. രാജിയ്ക്കായി പ്രതിപക്ഷമുള്‍പ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നല്‍കിയത്.