ബോളീവുഡിലെ യഥാര്‍ത്ഥ ബോഡി ബില്‍ഡര്‍ സല്‍മാന്‍ ഖാന്‍: ആമീര്‍ ഖാന്‍
Jun 19, 2016, 10:12 IST
മുംബൈ: (www.kvartha.com 19.06.2016) പുതിയ ചിത്രമായ ദംഗലില്‍ കായബലമുള്ള ശരീര പ്രദര്‍ശനം നടത്തി ആരാധകരെ അതിശയിപ്പിച്ച താരമാണ് ആമീര്‍ ഖാന്‍. എന്നാല്‍ താന്‍ സല്‍മാന്‍ ഖാന്റെ ആരാധകനാണെന്ന് ആമീര്‍. ബോളീവുഡിലെ യഥാര്‍ത്ഥ ബോഡി ബില്‍ഡര്‍ സല്‍മാനാണെന്നും താരം.
ഗുസ്തിക്കാരന്‍ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ കഥയാണ് ദംഗല്‍. നിതീഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പെണ്മക്കളായ ഗീതയേയും ബബിത കുമാരിയേയും പ്രൊഫഷണല്‍ റെസ്റ്റിലിംഗിന്റെ മേഖലയിലെത്തിച്ച പിതാവാണ് മഹാവീര്‍ സിംഗ്.
പുതിയ ചിത്രമായ സുല്‍ത്താനില്‍ സല്‍മാന്‍ ഖാനും ഗുസ്തിക്കാരനാണ്. ഈദിന് സുല്‍ത്താന്‍ തീയേറ്ററുകളിലെത്തും. സല്‍മാനെ താരതമ്യപ്പെടുത്തിയുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടയിലാണ് ആമീര്‍ താന്‍ സല്‍മാന്റെ ആരാധകനാണെന്ന് വ്യക്തമാക്കിയത്.
ബോളീവുഡില്‍ ആരെങ്കിലും ബോഡിബില്‍ഡിംഗില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ അത് സല്‍മാനാണ്. അദ്ദേഹത്തിന്റെ ശരീരത്തിന്റേയും ഫിറ്റ്‌നസിന്റേയും ആരാധകനാണ് ഞാന്‍. ഗുസ്തിയാണ് രണ്ട് സിനിമകളിലേയും ഇതിവൃത്തമെങ്കിലും കഥകള്‍ വ്യത്യസ്തമാണ്. ടീസറും പ്രമോയും ഗാനവും എല്ലാം എനിക്കിഷ്ടമാണ് എന്നായിരുന്നു അമീറിന്റെ മറുപടി.
SUMMARY: Bollywood superstar Aamir Khan, who surprised his fans by unveiling his muscular look for “Dangal” earlier this week, on Thursday said he is a fan of his “Andaz Apna Apna” co-star Salman Khan’s physique, and considers him as the “original bodybuilder of the industry”.
Keywords: Bollywood, Superstar, Aamir Khan, Surprised, Fans, Unveiling, Muscular, Dangal, Thursday, Fan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.