Entertainment | സൈജു കുറുപ്പിന്റെ 'ഭരതനാട്യം' പോസ്റ്റർ പുറത്ത്
ഓഗസ്റ്റ് 23ന് സിനിമ തിയേറ്ററുകളില്‍ എത്തും.
തിരുവനന്തപുരം: (KVARTHA) സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന 'ഭരതനാട്യം' ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
സൈജു കുറുപ്പിനൊപ്പം നന്ദു പൊതുവാൾ, സ്വാതി ദാസ്പ്രഭു, അഭിരാം രാധാകൃഷ്ണൻ എന്നിവരും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നു.
സൈജു കുറുപ്പ് എന്‍റര്‍ടെയ്ന്‍മെന്‍റ്സുമായി ചേര്‍ന്ന് തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ അനുപമ നമ്പ്യാർ, ലിനി മറിയം ഡേവിഡ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, കലാരഞ്ജിനി, ശ്രീജ രവി, ദിവ്യ എം നായർ, ശ്രുതി സുരേഷ്, സോഹൻ സീനുലാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ബബിലു അജു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷഫീഖ് വി ബി നിർവഹിക്കുന്നു. ബാബു പിള്ള കലാസംവിധാനവും കിരൺ രാജ് മേക്കപ്പും സുജിത് മട്ടന്നൂർ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു. മനു മഞ്ജിത്ത് ഗാനങ്ങൾ രചിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സാമുവൽ എബിയാണ്.
ഓഗസ്റ്റ് 23ന് ചിത്രം തിയേറ്ററുകളിൽ എത്തും.