ADVERTISEMENT
ചിത്രങ്ങള്‍ വിജയിപ്പിക്കാനായി ബോളിവുഡ് പല പരീക്ഷണങ്ങളും നടത്താറുണ്ട്. ആമിര്‍ ഖാനാണ് ഇത്തരം പരീക്ഷണങ്ങളിലെ മുന്നേനടത്തക്കാരന്. ഇക്കൂട്ടത്തിലേക്ക് രണ്‍ബീര്‍ കപൂറും എത്തുന്നു. രണ്‍ബീര്‍ കപൂര്‍ ടിവി ചാനല്‍ റിപ്പോര്‍ട്ടറായാണ് എത്തുന്നത്. സിനിമയ്ക്ക് വേണ്ടിയല്ല പക്ഷേ സിനിമയുടെ ഡോക്ക്യുമെന്ററിക്ക് വേണ്ടിയാണ്. രണ്‍ബീര്‍ കപൂറിന്റെ തന്നെ യേ ജവാനി ഹെ ദീവാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയിലാണ് രണ്‍ബീര്‍ പുതിയ ദൗത്യം പരീക്ഷിക്കുന്നത്.
അയന് മുഖര്‍ജി ഒരുക്കിയ യേ ജവാനി ഹെ ദീവാനി പാരീസ്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ തുടങ്ങിയ വിവിധ ഇടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രീകരണത്തിലെ സാഹസവും രസകരവുമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ഡോക്യുമെന്ററി സീരീസാണ് ടിവി ചാനലിന്റെ ഉദ്ദേശ്യം. ചിത്രത്തിന്റെ ചിത്രീകരണ നിമിഷങ്ങളെ കുറിച്ച് രണ്‍ബീര്‍ ഡോക്യുമെന്ററിയില്‍ പറയും. ഒരാഴ്ചയില്‍ ഒരു എപ്പിസോഡ് എന്ന രീതിയില്‍ എട്ട് എപ്പിസോഡുകളായാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.
ഒരുകാലത്ത് ഒഫ് സ്ക്രീന്‍ പ്രണയ ജോഡികളായിരുന്ന രണ്‍ബീര്‍ കപൂറും ദീപിക പദുകോണും യേ ജവാനി ഹെ ദീവാനി എന്ന സിനിമയ്ക്ക് വേണ്ടി ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നതും ഡോക്യുമെന്ററിക്ക് നിറം നല്‍കുമെന്നാണ് വിശ്വാസം. മാധുരിയുടെ കടുത്ത ആരാധകനായ രണ്‍ബീര്‍ ഘാഗ്ര എന്ന ഗാനരംഗത്തിനു വേണ്ടി ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന യേ ജവാനി ഹെ ദീവാനി മേയ് 31ന് തിയേറ്ററുകളിലെത്തും.
SUMMARY: Karan Johar’s next, Yeh Jawaani Hai Deewani (YJHD) was filmed at various locations — from Himachal Pradesh and Kashmir to even Paris. So it is a given that the cast and crew had a good time while shooting it. And now, the audience can get a sneak peek of all that fun.
Key Words: Karan Johar, Yeh Jawaani Hai Deewani ,YJHD, Himachal Pradesh, Kashmir , Paris, Shooting, Ranbir Kapoor, Ranbir , Ayan Mukerji

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.