ചെന്നൈ: (www.kvartha.com 02.03.2018) സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ കാലയുടെ ടീസര്‍ റിലീസ് ചെയ്തു. പതിവുപോലെ ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച ടീസര്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ടീസര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം 2 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. അര്‍ദ്ധരാത്രിയോടെയായിരുന്നു ടീസറിന്റെ റിലീസിംഗ്. രജനീകാന്തിന്റെ മരുമകന്‍ ധനുഷിന്റെ നിര്‍മ്മാണകമ്പനിയായ വണ്ടര്‍ബാര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാലാടീസര്‍ എന്ന ഹാഷ്ടാഗോടെ ട്വിറ്ററിലും കാല ടീസര്‍ തന്നെയാണ് ഒന്നാമത്.
ബോളീവുഡ് താരം നാന പടേക്കര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. നന്മയ്ക്കായി നിലകൊള്ളുന്ന നായക വേഷമാണ് രജനിക്ക് കാലയിലും. എന്നാല്‍ രജനിയുടെ തന്നെ ചിത്രമായ കബാലിയുടെ ടീസറിനോട് കിടപിടിക്കുന്നില്ല കാലയുടെ ടീസര്‍. നെരുപ്പ് ഡാ എന്ന ടൈറ്റില്‍ സോംഗുമായി എത്തിയ കബാലിയുടെ ടീസര്‍ ആരാധകരെ ഉന്മാദത്തിലാക്കിയിരുന്നു.
പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാല. കബാലിയായിരുന്നു പാ രഞ്ജിതിന്റേയും രജനീകാന്തിന്റേയും കഴിഞ്ഞ ചിത്രം. ഹുമ ഖുറൈഷി, സമ്പത് രാജ്, പങ്കജ് ത്രിപാഠി, നാന പടേക്കര്‍, അഞ്ജലി പാട്ടീല്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ഏപ്രില്‍ 27നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Kaala is directed by Pa Ranjith, who last made Kabali with the Thalaivar. Kaala also stars Huma Qureshi, Sampath Raj, Pankaj Tripathi, Nana Patekar and Anjali Patil.
Keywords: Entertainment, Rajnikant, Kaala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.