രജനീകാന്തിന്റെ കാല ടീസര്‍ സൂപ്പര്‍ ഹിറ്റ്; 24 മണിക്കൂറില്‍ 1.2 കോടി കാണികള്‍

 


ചെന്നൈ: (www.kvartha.com 03.03.2018) രജനീകാന്തിന്റെ പുതിയ ചിത്രമായ കാലയുടെ ടീസറിന് ഗംഭീര വരവേല്പ്. മാര്‍ച്ച് രണ്ടിന് മൂന്ന് ഭാഷകളിലായി റിലീസ് ചെയ്ത ടീസര്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടത് 1.2 കോടി ജനങ്ങള്‍.

രാഷ്ട്രീയവും ഗുണ്ടായിസവും പ്രമേയമാകുന്ന ചിത്രം രജനീ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാകും. കബാലിയുടെ ടീസറിനോട് കിടപിടിക്കുന്നില്ല എന്ന ആരോപണമുയര്‍ന്നുവെങ്കിലും സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കും യൂട്യൂബും ടീസര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.

രജനീകാന്തിന്റെ കാല ടീസര്‍ സൂപ്പര്‍ ഹിറ്റ്; 24 മണിക്കൂറില്‍ 1.2 കോടി കാണികള്‍

കറുത്ത വസ്ത്രം ധരിക്കുന്ന രജനീകാന്തും വെളുത്ത വസ്ത്രം ധരിക്കുന്ന നാന പടേക്കറും നന്മയേയും തിന്മയേയും പ്രതിനിധീകരിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. മാര്‍ച്ച് 27ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഈശ്വരി റാവു, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി, സമുദ്രകനി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.



പാ രഞ്ജിത് സംവിധാനം ചെയ്ത കാല വണ്ടര്‍ ബാര്‍ സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. രജനീകാന്തിന്റെ മരുമകന്‍ ധനുഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വണ്ടര്‍ ബാര്‍ സ്റ്റുഡിയോ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Kaala, which will have a simultaneous release in Tamil, Telugu and Hindi, also stars Eswari Rao, Huma Qureshi, Pankaj Tripathi and Samuthirakani in pivotal roles. Directed by Pa Ranjith, it has been bankrolled by Dhanush’s production house, Wunderbar Studios.

Keywords: Kaala, teaser, Rajnikanth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia