പ്രത്യൂഷ ബാനർജി ആത്മഹത്യ ചെയ്ത ദിവസം സംഭവിച്ചത്! മദ്യപാനവും പ്രശസ്തിയും വില്ലനായി; കാമുകൻ രാഹുൽ രാജിന്റെ വാക്കുകൾ
Apr 4, 2016, 08:45 IST
ന്യൂഡൽഹി: (www.kvartha.com 04.04.2016) സീരിയൽ നടി പ്രത്യൂഷ ബാനർജിയുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ലെന്ന് കാമുകൻ രാഹുൽ രാജ്. നടിയുമായി എപ്പോഴും പ്രശ്നങ്ങളായിരുന്നുവെന്നും ഇയാൾ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ പ്രത്യൂഷയിൽ നിന്നും പണം വാങ്ങിയെന്ന ആരോപണം അയാൾ നിഷേധിച്ചു.
പ്രത്യൂഷയ്ക്ക് ലഭിച്ചിരുന്ന പണം മുഴുവൻ അവൾ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഞങ്ങൾ ഒരുപാട് വഴക്കിട്ടിട്ടുണ്ട്. പ്രശസ്തി അവളുടെ തലയ്ക്ക് പിടിച്ചിരുന്നു. അവളെപ്പോഴുമെന്നെ താഴ്ത്തികെട്ടുമായിരുന്നു. എന്നാൽ ഞാൻ നിരപരാധിയാണ് - രാഹുൽ രാജ് പറയുന്നു.
ഗുർഗാവൂണിലെ വസതിയിൽ സീലിംഗ് ഫാനിൽ തൂങ്ങിയാണ് പ്രത്യൂഷ ജീവനൊടുക്കിയത്. ഒളിവിൽ പോകുന്നതിന് മുൻപ് രാഹുലാണ് പ്രത്യൂഷയെ ആശുപത്രിയിലാക്കിയത്.
അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് രാഹുൽ ആശുപത്രിയിൽ നിന്നും മാറിനിന്നത്. പ്രത്യൂഷയുടെ സുഹൃത്തുക്കളേയും അവരുടെ കുറ്റപ്പെടുത്തലുകളേയും ഒഴിവാക്കാനായിരുന്നു ഇത്.
പ്രത്യൂഷയുടെ ആത്മഹത്യയെ കുറിച്ച് രാഹുലിന്റെ പ്രസ്താവന
വ്യാഴാഴ്ച രാത്രി ഞാനും പ്രത്യൂഷയും ഗുർഗാവൂണിലെ ഫ്ലാറ്റിലുണ്ടായിരുന്നു. ഞങ്ങൾക്കൊപ്പം ഒരു സ്ത്രീ സുഹൃത്തുകൂടിയുണ്ടായിരുന്നു. അന്ന് രാത്രി ഞങ്ങൾ മദ്യപിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചേയും മദ്യം കഴിച്ചു. ആ സുഹൃത്തിന് ബാന്ദ്രയിലെ മൗണ്ട് മേരി ചർച്ച് സന്ദർശിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ സുഹൃത്തിനൊപ്പം പോയി. പ്രത്യൂഷ ഫ്ലാറ്റിലുണ്ടായിരുന്നു. പുലർച്ചെ 4 മണിയോടെ ഞാൻ മടങ്ങിയെത്തി, പ്രത്യൂഷയ്ക്കൊപ്പം കിടന്നുറങ്ങി.
രാവിലെ ഉറങ്ങി എണീറ്റപ്പോൾ ഞങ്ങൾ തമ്മിൽ വഴക്കായി. പ്രത്യൂഷ മദ്യപിക്കാൻ തുടങ്ങി. രാവിലെ തന്നെ മദ്യപിക്കരുതെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവൾ എന്റെ വാക്കുകൾ കേട്ടില്ല. അല്പം കഴിഞ്ഞ് ഞാനും അവൾക്കൊപ്പം കൂടി.
ഉച്ചയ്ക്ക് ഒരുമണിയോടെ ഞാൻ ചില കാര്യങ്ങൾക്കായി വീട്ടിൽ നിന്നിറങ്ങി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാനവളുടെ ഫോണിലേയ്ക്ക് വിളിച്ചു. അപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. പല പ്രാവശ്യം വിളിച്ച് കഴിഞ്ഞപ്പോൾ അവൾ ഫോണെടുത്തു. ഭക്ഷണം പാഴ്സലായി വേണോ എന്ന് ചോദിച്ചപ്പോൾ അവൾ വേണ്ടെന്ന് പറഞ്ഞു.
അല്പ സമയം കഴിഞ്ഞ് ഞാൻ വീട്ടിൽ തിരിച്ചെത്തി. വാതിൽ അകത്തുനിന്നും കുറ്റിയിട്ടിരുന്നു. ബാൽക്കണിയിലൂടെ ഫ്ലാറ്റിനകത്ത് കടക്കാൻ എന്റെ അയൽ വാസിയുടെ ജോലിക്കാരനോട് ഞാൻ പറഞ്ഞു. അയാൾ അകത്തുകടന്നപ്പോഴാണത് കണ്ടത്. ലിവിംഗ് റൂമിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു പ്രത്യൂഷ. ഞെട്ടിപ്പോയ ഞാൻ എന്റെ അങ്കിളിനെ വിളിച്ചു. പിന്നീട് പ്രത്യൂഷയുടെ മാതാപിതാക്കളേയും വിളിച്ചു. അന്ധേരിയിലെ കോകിലാബെൻ അംബാനി ആശുപത്രിയിലേയ്ക്ക് അവളെ കൊണ്ടുപോയി. അപ്പോഴേക്കും അവൾ മരിച്ചിരുന്നു.
രാഹുൽ രാജിന്റെ മൊഴി ഇങ്ങനെയാണെങ്കിലും ആത്മഹത്യയിലേയ്ക്ക് നയിച്ച സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
SUMMARY: New Delhi: Pratyusha Banerjee’s boyfriend Rahul Raj Singh has finally admitted of having a problematic relationship with the late actress.
Keywords: Balika Vadhu, Pratyusha Banerjee, Rahul Raj Singh, Lover, Suicide,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.