Arjun Wedding Date | ഗായകന്‍ അര്‍ജുന്‍ കനുംഗോ വിവാഹിതനാകുന്നു; വധു കാര്‍ല ഡെന്നിസ്; വിവാഹം 2 വര്‍ഷത്തിലായി 2 മതാചാരപ്രകാരം

 




മുംബൈ: (www.kvartha.com) ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇന്‍ഡ്യന്‍ ഗായകന്‍ അര്‍ജുന്‍ കനുംഗോയും കാര്‍ല ഡെന്നിസും വിവാഹിതരാകുന്നു. രണ്ട് വര്‍ഷത്തിലായി വിവാഹം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്ന്. 

മുംബൈയില്‍ അടുത്ത സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഈ വര്‍ഷം ഓഗസ്റ്റ് ഒന്‍പത് മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ ഹൈന്ദവ ആചാര പ്രകാരം വിവാഹം നടക്കും. ഓഗസ്റ്റ് ഒന്‍പതിന് മെഹന്ദി, 10 ന് വിവാഹം, 11ന് റിസപ്ഷന്‍ ഇങ്ങനെയാകും ചടങ്ങുകള്‍. അര്‍ജുന്റെ അമ്മയുടെ പരമ്പരാഗത ആഭരണങ്ങളാകും കാര്‍ല ചടങ്ങില്‍ അണിയുക.

Arjun Wedding Date | ഗായകന്‍ അര്‍ജുന്‍ കനുംഗോ വിവാഹിതനാകുന്നു; വധു കാര്‍ല ഡെന്നിസ്; വിവാഹം 2 വര്‍ഷത്തിലായി 2 മതാചാരപ്രകാരം


2023 ഏപ്രിലില്‍ ബ്രിടനില്‍ വച്ച് കാര്‍ലയുടെ ആഗ്രഹപ്രകാരം പള്ളിയില്‍ ക്രൈസ്തവ ആചാരപ്രകാരവും വിവാഹം സംഘടിപ്പിക്കും.

ലോകപ്രശസ്ത പിന്നണി ഗായകനായ അര്‍ജുന്‍ മുംബൈ സ്വദേശിയാണ്. ഗോ ഗോവ ഗോണ്‍, പീസ എന്നീ ചിത്രങ്ങളില്‍ പിന്നണി അര്‍ജുന്‍ ഗായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആശാ ഭോഷ്‌ലേയ്ക്കൊപ്പം ഇന്‍ഡ്യ, ദുബൈ, ഓസ്ട്രേലിയ, ശ്രീലങ്ക, എന്നിവിടങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. നൈക് ക്രികറ്റ്, ഇഎസ്പിഎന്‍ എന്നിവയ്ക്കായി പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.



Keywords:  News,National,India,Mumbai,Marriage,Singer,Entertainment,Lifestyle & Fashion, Radhe actor Arjun Kanungo announces marriage date with Carla Dennis
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia