Investment | മുംബൈയില്‍ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്
● 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്‌ലാറ്റ്.
● 4 കാറുകള്‍ പാര്‍ക് ചെയ്യാം.
● നേരത്തേ 17 കോടി രൂപ വില വരുന്ന വസതിയും വാങ്ങിയിരുന്നു.
മുംബൈ: (KVARTHA) ബാന്ദ്രാ പാലി ഹില്‍സില്‍ (Pali Hill) നടന്‍ പൃഥ്വിരാജും (Prithviraj Sukumaran) ഭാര്യ സുപ്രിയയും രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ (Prithiviraj Productions Limited) പേരിലാണ് വസതി വാങ്ങിയത്. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്‌ലാറ്റ് 30 കോടി രൂപയ്ക്കാണ് വാങ്ങിയത്. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂടി അടച്ചതെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ സ്‌ക്വയര്‍ യാര്‍ഡ്‌സ് അറിയിച്ചു.
ഒരേസമയം, നാല് കാറുകള്‍ പാര്‍ക് ചെയ്യാം. ബോളിവുഡ് താരങ്ങള്‍ അയല്‍വാസികളായുള്ള ബാന്ദ്രാ പാലി ഹില്‍സില്‍ നേരത്തെയും പൃഥ്വിരാജ് ഫ്‌ലാറ്റ് വാങ്ങിയിരുന്നു. 17 കോടി രൂപ വില വരുന്ന വസതിയാണ് പാലി ഹില്ലില്‍ നേരത്തെ താരം വാങ്ങിയത്.
രണ്‍വീര്‍ സിങ്, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം കെ.എല്‍.രാഹുല്‍ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് പാലി ഹില്‍സില്‍ ഈയിടെ വീട് സ്വന്തമാക്കിയിരിക്കുന്നത്. നടിയും എംപിയുമായ കങ്കണ റനൗട്ട് 20 കോടി രൂപയ്ക്ക് 2017ല്‍ ഇവിടെ വാങ്ങിയ വീട് 32 കോടി രൂപയ്ക്കാണ് വിറ്റത്.
#PrithvirajSukumaran #Mumbai #Bollywood #RealEstate #Luxury #MalayalamCinema