Response | പീഡനവിവരം അറിയുന്നത് എംപുംരാന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ; അപ്പോള്‍ തന്നെ അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കി; പ്രതികരണവുമായി പൃഥ്വിരാജ് 

 
Prithviraj Sukumaran Responds to Assault Allegations Against Assistant Director

Photo Credit: Facebook / Prithviraj Sukumaran

പൊലീസിനു മുന്നില്‍ ഹാജരാകാനും നിയമനടപടികള്‍ക്കു വിധേയനാകാനും നിര്‍ദേശിച്ചു എന്നും താരം 

കോട്ടയം: (KVARTHA) 'ബ്രോ ഡാഡി' സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് പീഡിപ്പിച്ചെന്ന കേസില്‍ ഒടുവില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ പൃഥ്വിരാജ് രംഗത്ത്. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍നിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു മുന്നില്‍ ഹാജരായി നിയമനടപടി നേരിടാന്‍ നിര്‍ദേശിച്ചെന്നുമാണ് വാട്‌സാപ് സന്ദേശത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചത്. 

വിഷയത്തില്‍ ഇത് ആദ്യമായാണ് പൃഥ്വിരാജിന്റെ പ്രതികരണം. പീഡന വിവരം അറിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ പൃഥ്വിരാജ് പ്രതികരിക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ 2023ല്‍ കേസെടുത്ത വിവരം പൃഥ്വിരാജോ സിനിമാ ക്രൂവിലെ മറ്റാരെങ്കിലും അറിഞ്ഞിരുന്നോ എന്ന ചോദ്യം താരത്തിന് നേരെ ഉയര്‍ന്നിരുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചത് എന്നും താരത്തോടു ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണ് വിവരം അറിഞ്ഞതെന്നായിരുന്നു പൃഥ്വിയുടെ മറുപടി. 

പ്രതികരണം ഇങ്ങനെ:

അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന വിവരം എന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറില്‍ എംപുംരാന്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലാണിത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാന്‍ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ അന്നുതന്നെ ഇയാളെ ഷൂട്ടിങ്ങില്‍നിന്നു മാറ്റിനിര്‍ത്തി. പൊലീസിനു മുന്നില്‍ ഹാജരാകാനും നിയമനടപടികള്‍ക്കു വിധേയനാകാനും നിര്‍ദേശിച്ചു- എന്നുമാണു പൃഥ്വിരാജിന്റെ പ്രതികരണം.


പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഒളിവില്‍ പോയെന്നാണ് അറിയാന്‍ കഴിഞ്ഞ വിവരം. 2021 ഓഗസ്റ്റ് എട്ടിന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. 

അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് പരാതിക്കാരി അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു ഇരയുടെ പരാതി.

അപ്പോള്‍ തന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോയി. പിന്നീടു രാവിലെ ഇവരുടെ നഗ്‌നചിത്രം അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് അയച്ചു കൊടുത്തു പണം ആവശ്യപ്പെട്ടു. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാത്സംഗത്തിനു കേസെടുത്തു. പിന്നീടും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണ് പരാതി. 

അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവില്‍ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പിന്നീടും പ്രമുഖരുടെ സിനിമകളില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തി.

 #Prithviraj #MalayalamCinema #HarassmentCase #BroDaddy #MansoorRasheed #HyderabadPolice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia