പൃഥ്വിരാജിന്റെ കടുത്ത തീരുമാനം

 


ADVERTISEMENT

അങ്ങനെ നടന്‍ പൃഥ്വിരാജ് ആ തീരുമാനമെടുത്തു. അല്‍പം കടുത്ത തീരുമാനം. മലയാള സിനിമയില്‍ ഓടിനടന്ന് അഭിനയിക്കേണ്ടെന്നാണ് പൃഥ്വിയുടെ തീരുമാനം. ഇതനുസരിച്ച് വര്‍ഷത്തില്‍ രണ്ടു മലയാളം പടത്തില്‍ മാത്രമേ പൃഥ്വി അഭിനയിക്കൂ.

ബോളിവുഡ് ചിത്രങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കാനാണ് മലയാളത്തില്‍ പടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പൃഥ്വി ഒരുങ്ങുന്നതത്രെ. മാതൃഭാഷയില്‍ മികച്ച തിരക്കഥയില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായാണ് തന്റെ കാത്തിരിപ്പെന്ന് പൃഥ്വി പറയുന്നു. തന്റെ കൂടി ഉടമസ്ഥതയിലുള്ള നിര്‍മ്മാണവിതരണക്കമ്പനി  നല്ല നിലയിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജിന്റെ കടുത്ത തീരുമാനംപൃഥ്വിയുടെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമയാണ് ഇന്ത്യന്‍ റുപീയും ഉറുമിയും നിര്‍മ്മിച്ചത്. മമ്മൂട്ടി നായകനായി ഉടന്‍ തന്നെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ഓഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. ഇതു കൂടാതെ മഞ്ചാടിക്കുരു, മോളി ആന്റി റോക്ക്‌സ് എന്നീ ചിത്രങ്ങള്‍ വിതരണം ചെയ്തതും ഓഗസ്റ്റ് സിനിമയാണ്.

ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന 'ഹാപ്പി ന്യൂ ഇയറാ'ണ് ബോളിവുഡില്‍ പൃഥ്വിയുടെ അടുത്ത ചിത്രം. ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, ദീപികാ പദുകോണ്‍ തുടങ്ങി ബോളിവുഡിലെ വന്‍ താരങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നുണ്ട്.

Keywords: Prithviraj, Film, Producer, Malayalam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia