പ്രത്യൂഷ ബാനര്‍ജിയുടെ മരണം കൊലപാതകം? സീലിംഗ് ഫാനില്‍ മൃതദേഹം കെട്ടിതൂക്കിയത്
Apr 25, 2016, 22:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 25.04.2016) ബാലിക വധി താരം പ്രത്യൂഷ ബാനര്‍ജിയുടെ മരണം കൊലപാതകമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. പ്രത്യൂഷയുടെ കാമുകന്‍ രാഹുല്‍ രാജ് സിംഗിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
മരണം കൊലപാതകമാണെന്ന് സ്ഥാപിക്കാന്‍ മൂന്ന് കാരണങ്ങളാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. ഒന്ന് രാഹുല്‍ രാജ് പ്രത്യൂഷ തൂങ്ങിമരിച്ച ഫ്‌ലാറ്റിലേയ്ക്ക് കയറിയത് സമീപത്തെ ഒരു ജനലിലൂടെയാണ്. അര മണിക്കൂര്‍ എടുത്താണിയാള്‍ ജനലിലൂടെ അകത്തുകടന്നത്. ഈ സമയം ഇയാള്‍ അയല്‍ വാസികളെ വിവരമറിയിച്ചില്ല.
രണ്ടാമത്തെ തെളിവ് തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ദുപ്പട്ട സീലിംഗ് ഫാനില്‍ തൂക്കിയ നിലയിലായിരുന്നില്ല. മറിച്ച് മുറിയുടെ ഒരു ഭാഗത്ത് വെച്ച നിലയിലായിരുന്നു.
കൂടാതെ സീലിംഗ് ഫാനില്‍ തൂങ്ങാനായി കയറാന്‍ ഉപയോഗിച്ച കസേരയോ മേശയോ മറ്റ് ഏതെങ്കിലും വസ്തുക്കളോ മുറിയില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ ഈ തെളിവുകളെല്ലാം നിലനില്‍ക്കെ മുംബൈ ഹൈക്കോടതി രാഹുല്‍ രാജിന് ജാമ്യം അനുവദിച്ചു. ഏപ്രില്‍ ഒന്നിനാണ് പ്രത്യൂഷ ബാനര്‍ജി മരിച്ചത്. മരണം സംബന്ധിച്ച നിഗൂഡത ഇപ്പോഴും തുടരുകയാണ്.
SUMMARY: In a new twist in the Pratyusha Banerjee death case, the public prosecutor claimed today, during the anticipatory bail plea hearing of Rahul Raj Singh, that early leads suggest the actress was murdered.
Keywords: Pratyusha Banerjee, Rahul Raj Singh, Suicide, Murder,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.